ലണ്ടന്‍: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. മോദി വിരുദ്ധ ബാനറുമായിട്ടായിരുന്നു പ്രതിഷേധം.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ പാലത്തിലാണ് ‘മോദി രാജിവെക്കുക’ എന്നെഴുതിയ കൂറ്റന്‍ ബാനറുമായി സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിഷേധം നടത്തിയത്.
ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധക്കാര്‍ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഇന്ത്യ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ മതേതര ഭരണഘടന തകിടം മറിയുകയാണെന്നും വര്‍ഗീയവും ജാതിപരവുമായ അക്രമങ്ങള്‍ ഭൂമിയെ വേട്ടയാടുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ കൊവിഡ് ഭീഷണിയുള്ള ജയിലുകളില്‍ കഴിയുന്നെന്നും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്കെതിരായ വംശഹത്യയും ആള്‍ക്കൂട്ട ആക്രമണങ്ങളും, ദളിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Diaspora group protests in London, seeks PM Modi’s resignation