സൗദിയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
News of the day
സൗദിയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th January 2015, 3:33 pm

type-2-diabetes
അല്‍കോബാര്‍:  സൗദിയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി കണക്കുകള്‍. 2030 ഓടെ ജനസംഖ്യയുടെ പകുതിയിലധികവും പ്രമേഹ രോഗികളായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. അല്‍ കോബറില്‍ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച അന്താരാഷ്ട്ര പ്രമേഹ കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാര്‍ത്ത ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.

പ്രമേഹം കാരണം ഹൃദയ സംബന്ധമായ രോഗങ്ങള്‍, ബ്രെയിന്‍ സ്‌ട്രോക്ക്, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സൗദി ഡയബറ്റീസ് എന്‍ഡോക്രൈന്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം സൗദിയില്‍ പ്രമേഹ രോഗവും, പൊണ്ണത്തടിയും വര്‍ദ്ധിച്ച് വരുന്നുണ്ടെന്നാണ്

കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണം സൗദിയില്‍ 2 ശതമാനത്തില്‍ നിന്ന് 13 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇത് കൂടാതെ സൗദിയില്‍ സ്ത്രീ പുരുഷ ഭേതമന്യേ മൂന്നിലൊന്ന് പേര്‍ അമിത വണ്ണമുള്ളവരാണ്.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സൗദിയില്‍ അടുത്ത മാസം ആരോഗ്യ വകുപ്പിന് കീഴില്‍ കൂട്ടയോട്ടമടക്കം സംഘടിപ്പിച്ച് വരികയാണ്. റണ്‍ ഫോര്‍ റിയാദ് എന്ന പേരിലുള്ള പരിപാടി ഫെബ്രുവരി 28നാണ് നടക്കുന്നത്.