മാധവന്റെ കഥാപാത്രം ചെയ്തത് സ്‌റ്റോക്കിങ്, അതില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളായിരുന്നു: ദിയ മിര്‍സ
2001ല്‍ പുറത്ത് വന്ന ഹിന്ദി ചിത്രമാണ് രഹനാ ഹേ തെരെ ദില്‍ മേം. മാധവന്‍, ദിയ മിര്‍സ, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ചിത്രത്തിലെ നായക കഥാപാത്രം നായികയെ സ്റ്റോക്ക് ചെയ്യുകയായിരുന്നു എന്ന് പറയുകയാണ് ദിയ മിര്‍സ. നായികയെ അവതരിപ്പിച്ച തനിക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ദിയ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘മാധവന്റെ കഥാപാത്രം സ്റ്റോക്ക് ചെയ്യുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ അവതരിപ്പിച്ച കഥാപാത്രമായ റീന തന്നെ അത് പറയുന്നുണ്ട്. അവനോട് ഇറങ്ങി പോവാന്‍ പറയുന്നുണ്ട്. സ്റ്റോക്ക് ചെയ്യുന്നത് ആളുകള്‍ ഓക്കെയാണെന്ന് വിചാരിക്കുന്നതിന് കാരണമുണ്ട്. എങ്ങനെയൊക്കെയാണെങ്കിലും മാധവന്റെ കഥാപാത്രത്തിന് മൂല്യങ്ങളുണ്ട്, ചിത്രത്തില്‍ അയാള്‍ക്ക് ദുരുദ്ദേശമില്ല.
സെയ്ഫ് അലി ഖാന്‍ ചെയ്ത കഥാപാത്രം വളരെ നല്ല മനുഷ്യനായിരുന്നു. നായിക എന്തിനാണ് അവനെ ഉപേക്ഷിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല. ഹം ദില്‍ ദേ ചൂക്കേ സനം എന്ന ചിത്രവും ഇതുപോലെയാണ്. ആ ചിത്രത്തില്‍ ഒരു പോയിന്റ് ഓഫ് വ്യൂ കാണിക്കുന്നുണ്ട്. രണ്ടും രണ്ട് രീതിയിലാണ്,’ ദിയ പറഞ്ഞു.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നലേയുടെ ഹിന്ദി റീമേക്കായിരുന്നു രഹനാ ഹേ തെരെ ദില്‍ മേം. മാധവന്‍ തന്നെ നായകനായ ചിത്രത്തില്‍ റീമ സെന്നും അബ്ബാസുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Dia Mirza talks about Madhavan and Rehnaa Hai Terre Dil Mein