റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്ന് ലിവര്‍പൂള്‍. ഫൈനല്‍ പ്രവേശനത്തിന് നാലുഗോള്‍ വിജയം എന്ന ലക്ഷ്യവുമായിറങ്ങിയ റോമ ഇത്തവണ അദ്ഭുതങ്ങളൊന്നും പുറത്തെടുത്തില്ല. ഒളിംപികോ സ്റ്റേഡിയത്തില്‍ റോമയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെട്ടിട്ടും ലിവര്‍പൂള്‍ ച്യാംപ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടി. ഇരുപാദങ്ങളിലുമായി 7-6 നാണ് ലിവര്‍പൂളിന്റെ ജയം. റയല്‍ മാഡ്രിഡാണ് ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളി.
ലിവര്‍പൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോള്‍ മാത്രമെ മടക്കുന്നതില്‍ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റില്‍ 7-6 ന്റെ ആനുകൂല്യത്തില്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
മല്‍സരത്തിന്റെ ഒന്‍പതാം മിനുറ്റില്‍ത്തന്നെ റോമയുടെ ഡിഫന്‍സിലെ പിഴവു മുതലെടുത്ത് മാനെ ലിവര്‍പൂളിനായി ലീഡ് നേടി. എന്നാല്‍ 15ാം മിനുറ്റില്‍ ജയിംസ് മില്‍നെര്‍ സെല്‍ഫ്‌ഗോള്‍ വഴങ്ങിയതോടെ റോമ ഒപ്പമെത്തി. 25ാം മിനുറ്റില്‍ വിജ്‌നെല്‍ഡം ലിവര്‍പൂളിനെ വിണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 1-2ന് ലിവര്‍പൂളാണ് മുന്നിട്ടുനിന്നത്. എന്നാല്‍ 52ാം മിനുറ്റില്‍ എഡന്‍ സെക്കോയിലൂടെ റോമ വീണ്ടും ഒപ്പമെത്തി.
വിജയഗോള്‍ നേടാന്‍ ഇരുടീമുകളും മത്സരിച്ചെങ്കിലും മൂന്നാം ഗോള്‍ പിറന്നത് 86ാം മിനുറ്റിലാണ്. 20 വാര അകലെനിന്ന് നെയ്ന്‍ഗൊലന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ലിവര്‍പൂളിന്റെ വലകുലുക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ കാറിയസിനു നിസ്സഹായനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. അധിക സമയത്തിന്റെ നാലാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നെയ്ന്‍ഗൊലന്‍ ഒരു ഗോള്‍ കൂടി മടക്കി റോമയുടെ ലീഡ് വര്‍ധിപ്പിച്ചെങ്കിലും ഒന്നാം പാദത്തിലെ കടം മറികടക്കാനായില്ല. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 52ന് വിജയിച്ചിരുന്നു.
അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഇരുപാദങ്ങളിലുമുള്ള ഗോള്‍ ശരാശരിയില്‍ റോമയെ മറികടന്ന് ലിവര്‍പൂള്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് നേടി. ഈ മാസം 27 നാണ് ലിവര്‍പൂള്‍ – റയല്‍ ഫൈനല്‍.