| Thursday, 30th November 2023, 9:43 am

പടം അനൗൺസ് ചെയ്തു കഴിഞ്ഞതിന് ശേഷം എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. എന്നാൽ ചേട്ടനിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. ഒരുപാട് താരങ്ങളെവെച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന’ വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിൽ ധ്യാനും അഭിനയിക്കുന്നുണ്ട്. പത്ത് വർഷങ്ങൾക്ക് ശേഷം ധ്യാൻ വിനീതിന്റെ സിനിമയിൽ അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.

താൻ ചേട്ടന്റെ പടത്തിന് വേണ്ടി വണ്ണം കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് തന്നോട് വണ്ണം കുറക്കാൻ പറഞ്ഞപ്പോൾ നോ പറയാൻ കഴിഞ്ഞില്ലെന്നും വേറെ ആരെങ്കിലും ആണെങ്കിൽ പറഞ്ഞേനേയെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

എന്നാൽ ഒരു പോയിന്റ് എത്തിയപ്പോൾ പറ്റില്ലെന്നും വേറെ ആളെ പടത്തിലേക്ക് നോക്കാൻ പറഞ്ഞിരുന്നെന്നും ധ്യാൻ പറഞ്ഞു. അതിന്റെ പേരിൽ ചേട്ടനുമായിട്ട് കുറച്ച് വിടവ് ഉണ്ടായെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ചേട്ടന്റെ ഒരു പടം പത്തു വർഷത്തിനുശേഷം ചെയ്യുന്നുണ്ട്. ചേട്ടൻ വിളിച്ചു ഇങ്ങനെ ഒരു സിനിമയുണ്ട് നീ തടി കുറക്കണം എന്ന് പറഞ്ഞു. വേറെ ആരോടും എനിക്ക് നോ പറയാൻ പറ്റും. അത് ഞാൻ ഏട്ടനോടും പറഞ്ഞു ഒരു പോയിൻറ് എത്തിയപ്പോൾ എനിക്ക് പറ്റില്ല എന്ന്. ഞാനിത് പെട്ടെന്ന് കുറച്ചതാണ്. ഭയങ്കര അൺഹെൽത്തിയാണ്.

പടം അനൗൺസ് ചെയ്തു കഴിഞ്ഞതു ശേഷം ഒരു പോയിൻറ് എത്തിയപ്പോൾ എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറഞ്ഞു. ചേട്ടൻ അങ്ങനെ പറയരുത് എന്ന് പറഞ്ഞു. ആ സമയത്ത് ഞങ്ങൾ തമ്മിൽ ഒരു ചെറിയ ഫ്രിക്ഷൻ വന്നു. സിനിമയ്ക്ക് വേണ്ടിയാണ് തടി കുറക്കണം എന്ന് പറഞ്ഞത്. പെട്ടെന്ന് ഒന്നൊന്നര മാസത്തിൽ ഡയറ്റ് ചെയ്തു വർക്കൗട്ട് ചെയ്ത് ഫുഡ് ഒന്ന് കുറച്ചു.

ഒരു പ്രായം കഴിയുമ്പോൾ ബോഡി പെട്ടെന്ന് റിയാക്ട് ചെയ്യണമെന്ന് നിർബന്ധമില്ല. ഒരു സിനിമ ചെയ്ത സമയത്ത് കാലിൽ കുറച്ച് ഇഞ്ചുറി ഉണ്ടായിരുന്നു . ഈ കാലിലും പ്രശ്നമുണ്ട്. നമ്മൾ പുറമേന്ന് കാണുന്ന പോലെയല്ല. ഇവിടെ ഹെൽത്ത് കണ്ടീഷൻ ഒക്കെ ഡിഫറെൻറ് ആണ്. ഏട്ടന്റെ സിനിമയ്ക്ക് വേണ്ടി അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം,’ ധ്യാൻ പറഞ്ഞു.

Content Highlight: Dhyan Srinivasan on his weight loss

We use cookies to give you the best possible experience. Learn more