മകള്‍ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അജു വര്‍ഗീസിന്റെയും വിനീത് ശ്രീനിവാസന്റെയും മക്കള്‍ തന്നെ ഒരിക്കല്‍ വീടിന് ചുറ്റും ഓടിച്ചെന്നും പൂര്‍വ ജന്മത്തിലെ മക്കള്‍ ഈ ജന്മത്തില്‍ ശത്രുക്കളായി ജനിക്കുമെന്ന് പറയുന്നത് തന്റെ കാര്യത്തില്‍ കറക്ടാണെന്നും ധ്യാന്‍ പറഞ്ഞു. ബീറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൂര്‍വ ജന്മത്തിലെ ശത്രുക്കളായിരിക്കും ഈ ജന്മത്തില്‍ മക്കളായി ജനിക്കുക എന്ന് പറയാറുണ്ട്. എന്റെ അച്ഛന്റെ കാര്യത്തില്‍ അത് കറക്ടായിരുന്നു. എന്റെ കേസിലും കറക്ടായി. കഴിഞ്ഞ ദിവസം എല്ലാവരും വീട്ടില്‍ വന്നിരുന്നു. എന്റെ മക്കളും അജുവിന്റെ മക്കളും ചേട്ടന്റെ മക്കളുമെല്ലാം ഉണ്ട്. ആദ്യം ചെറിയ ബോള്‍ കൊണ്ട് എന്നെ എറിയാന്‍ തുടങ്ങി. ഒരാള്‍ എറിഞ്ഞുതുടങ്ങിയതാണ്. പിന്നെ ഞാന്‍ കേള്‍ക്കുന്നത് അറ്റാക്ക് എന്നൊരു ശബ്ദമാണ്. എന്നെ കല്ലെടുത്ത് എറിയുകയാണ്.
അറ്റാക്ക് ദാറ്റ് ഗൈ എന്നാണ് എന്റെ മോള് പറയുന്നത്. എന്നെ വീട് മുഴുവന്‍ ഓടിച്ചു. അജൂന്റെ മക്കള്‍ ചേട്ടന്റെ മക്കള്‍ മുമ്പില്‍ എന്റെ മോള്.
എന്നിട്ട് ഒരു മണിക്കൂറോളം വീടിന്റെ പിന്നിലുള്ള പറമ്പില്‍ ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അത്രമാത്രം കുട്ടികള്‍ക്ക് എന്നെ കാര്യമാണ്. എന്നെ ഒരു കളിക്കൂട്ടുകാരനെ പോലെ അവര്‍ക്ക് തോന്നിക്കാണും,’ ധ്യാന്‍ പറഞ്ഞു.
നദികളില്‍ സുന്ദരി യമുനയാണ് ഒടുവില്‍ റിലീസ് ചെയ്ത ധ്യാനിന്റെ ചിത്രം. സെപ്റ്റംബര്‍ 15ന് റിലീസ് ചെയ്ത സിനിമയില്‍ അജു വര്‍ഗീസും പ്രധാന കഥാപാത്രത്തില്‍ എത്തിയിട്ടുണ്ട്. പ്രഗ്യ നഗ്രയാണ് ചിത്രത്തില്‍ നായിക യമുനയായി എത്തിയത്. വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ധ്യാന്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പൊളി, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീത പിള്ള, നീരജ് മാധവ്, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ ഒരു യുവ നിര തന്നെ അണിനിരക്കുന്നുണ്ട്.
Content Highlight: Dhyan Srinivasan is sharing interesting experiences with his daughter