മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയം പോലെ തന്നെ സംവിധായകനായും തിരക്കഥാകൃത്തായും ധ്യാൻ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
തങ്ങളുടെ സിനിമകളിൽ പൂർണമായ ഇടപെടലുകൾ നടത്തുന്ന അഭിനേതാക്കൾ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.
ചില ആളുകൾ ചെറിയ ഇടപെടലുകൾ നടത്തുമായിരിക്കും എന്നും ധ്യാൻ പറഞ്ഞു. സംവിധായകരെ മാത്രം അന്ധമായി വിശ്വസിച്ച് നേരെ ചെന്ന് സിനിമകൾ ചെയ്യുന്ന സൂപ്പർസ്റ്റാറുകൾ ഉണ്ടെന്നും മോഹൻലാലൊക്കെ അതിന് ഏറ്റവും നല്ല ഉദാഹരണമാണെന്നും പുതിയ ചിത്രം ചീനാ ട്രോഫിയുടെ വാർത്താ സമ്മേളനത്തിൽ ധ്യാൻ കൂട്ടിച്ചേർത്തു.
‘സിനിമയിൽ പൂർണമായി ഇടപെടലുകൾ നടത്തുന്ന നടന്മാരുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ചില ആളുകൾ ചെറിയ ഇടപെടലുകൾ നടത്തുമായിരിക്കും. അങ്ങനെയൊന്നും ചിന്തിക്കാതെ സംവിധായകന്റെ വാക്കുകൾ മാത്രം കേട്ട് ബ്ലൈൻഡ് ആയി സംവിധായകരെ വിശ്വസിക്കുന്ന സൂപ്പർ സ്റ്റാറുകൾ എത്രയോ പേരുണ്ട്.
ലാൽ സാറൊക്കെ അതിന്റെ എപിക് എക്സാമ്പിളാണ്. അദ്ദേഹമൊന്നും ഒരിക്കലും സംവിധായാകരുടെ വാക്കിനപ്പുറത്തേക്ക് സിനിമയിൽ ഇടപെടലുകൾ നടത്തില്ല.
ലൂസിഫർ സിനിമയുടെ സമയത്ത് രാജുവേട്ടൻ തന്നെ പല അഭിമുഖങ്ങളിലും വേദികളിലുമെല്ലാം അത് പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ ഒരു വിധത്തിലുള്ള ഇടപെടലുകളും സിനിമയിൽ നടത്തിയിട്ടില്ലായെന്ന്. കാരണം അവർ സംവിധായകരെ പൂർണമായി വിശ്വസിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആ സിനിമയിൽ അഭിനയിക്കുകയാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasn Talk About Mohanlal