| Tuesday, 18th June 2024, 8:48 pm

ബ്ലോക്ബസ്റ്ററായ ശേഷം ഒ.ടി.ടിയിലിറങ്ങി അട്ടര്‍ ഫ്‌ളോപ്പായ വേറെയും സിനിമകളുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ ബ്ലോക്ബസ്റ്ററായ ശേഷം ഒ.ടി.ടിയില്‍ ഇറങ്ങി പരാജയപ്പെട്ട വേറെയും സിനിമകളുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന സിനിമ ഒ.ടി.ടിയില്‍ വന്നതിന് ശേഷം നേരിട്ടു കൊണ്ടിരിക്കുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകര്‍ക്ക് ഒ.ടി.ടിയില്‍ എത്തിയ ശേഷം ഒട്ടും വര്‍ക്കാകാതെ പോയ ബ്ലോക്ബസ്റ്ററുകളുണ്ടെന്നും ധ്യാന്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ തിയേറ്ററില്‍ പോയി കാണാന്‍ കഴിയാത്ത സിനിമകള്‍ ഒ.ടി.ടിയിലാണ് കാണുന്നതെന്നും ചില സിനിമകള്‍ എങ്ങനെ തിയേറ്ററില്‍ ഓടിയെന്ന് ഓര്‍ക്കുമ്പോള്‍ കണ്‍ഫ്യൂസിങ്ങാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഒ.ടി.ടി എന്ന് പറയുന്നത് പൂര്‍ണമായും മറ്റൊരു പ്ലാറ്റ്‌ഫോമും വ്യൂവിങ്ങുമാണ്. തിയേറ്ററിലിറങ്ങി ബ്ലോക്ബസ്റ്ററായ ശേഷം ഒ.ടി.ടിയില്‍ ഇറങ്ങി അട്ടര്‍ ഫ്‌ളോപ്പായ വേറെയും സിനിമകളുണ്ട്. എന്നുവെച്ചാല്‍ ഓഡിയന്‍സിന് തീരെ വര്‍ക്കാകാതെ പോയ ബ്ലോക്ബസ്റ്ററുകളുണ്ട്.

ഞാന്‍ തിയേറ്ററില്‍ പോയി കാണാന്‍ കഴിയാത്ത സിനിമകള്‍ ഒ.ടി.ടിയിലാണ് കാണുന്നത്. അതില്‍ ചില സിനിമകള്‍ എങ്ങനെ തിയേറ്ററില്‍ ഓടിയെന്ന് ഓര്‍ക്കുമ്പോള്‍ കണ്‍ഫ്യൂസിങ്ങാണ്. സിനിമയെന്നത് വിഷ്വലും സൗണ്ടുമാണ്. വലിയ ഒരു ജനക്കൂട്ടത്തിന്റെ കൂടെയിരുന്ന് കാണുമ്പോള്‍ നമുക്ക് ചിരിവരാത്തയിടത്ത് നമ്മളോട് ചിരിച്ചു പോകും.

ആ സമയത്ത് വേറെ തന്നെയൊരു വൈബാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തരുന്ന എനര്‍ജി വേറെ തന്നെയാണ്. ചിലപ്പോള്‍ വീട്ടിലിരുന്നു കാണുമ്പോള്‍ ആ സിനിമക്ക് ലാഗ് കാണില്ല. വീട്ടിലിരുന്നു കാണുമ്പോള്‍ ഇടക്ക് പോസ് ചെയ്യുന്നു, എന്തെങ്കിലും ആവശ്യത്തിന് പോയ ശേഷം തിരിച്ചു വരുന്നു.

ചില സിനിമകള്‍ മൂന്നും നാലും ദിവസമെടുത്ത് കണ്ടു തീര്‍ക്കുന്നതുണ്ടാകും. തിയേറ്ററില്‍ അതിന് പറ്റില്ല, അവിടെ ഒറ്റയടിക്ക് കണ്ടു തീര്‍ക്കണം. നമ്മള്‍ ഇങ്ങനെ പോസ് ചെയ്ത് കാണുമ്പോള്‍ ഈ കഥ നീങ്ങുന്നില്ലല്ലോയെന്ന് തോന്നും,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About Why Blockbuster Movies Become Flop In OTT

We use cookies to give you the best possible experience. Learn more