| Friday, 19th May 2023, 12:34 pm

ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവും നന്നായി കോമഡി ചെയ്യുന്നത് അദ്ദേഹം, ടൈമിങ് ഒന്ന് വേറെ തന്നെ: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ ചെയ്യുന്നത് നിവിന്‍ പോളിയാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. കോമഡിയിലുള്ള അദ്ദേഹത്തിന്റെ ടൈമിങ് വേറെ തന്നെയാണെന്നും ഇത് തന്റെ ചേട്ടനായ വിനീതും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നത് നിവിനാണ്. നിവിന്റെ ടൈമിങ് വേറെ തന്നെയാണ്, ഭയങ്കര രസമാണ്. ഈ കാര്യം ചേട്ടനും പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. അത് മെയ്ന്‍ സ്ട്രീം നടന്മാര്‍ അടക്കം പറഞ്ഞിട്ടുണ്ട്.

വടക്കന്‍ സെല്‍ഫിയിലായിക്കോട്ടെ, തട്ടത്തിന്‍ മറയത്തിലായിക്കോട്ടെ അദ്ദേഹത്തിന്റെ ചെറിയൊരു പരിപാടിയുണ്ട്. പുള്ളീടെ ഒരു ഡെലിവറിയും സ്റ്റൈലും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലടക്കം കാണാം. എന്റെ ഈ സ്‌കിന്‍, എന്റെ ഈ ബോഡി എന്നൊക്കെ പറഞ്ഞ് ഇളകി ചെയ്യുമ്പോള്‍ തന്നെ ഒരു രസമുണ്ട്,’ ധ്യാന്‍ പറഞ്ഞു.

ഹ്യൂമറിന്റെ ചില ഏരിയകളില്‍ നിവിന്‍ പോളിയെ വെല്ലാന്‍ മറ്റ് താരങ്ങളില്ലെന്നും, തനിക്ക് വേണ്ട ചില കാര്യങ്ങള്‍ മികവോടെ ക്യാമറക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അപാര സ്ട്രെങ്ത്തുള്ള താരമാണ് നിവിന്‍ പോളിയെന്നുമാണ് നേരത്തെ വിനീത് അഭിപ്രായപ്പെട്ടത്.

‘ഒരു ജേര്‍ണി നിവിന്റെ ലൈഫില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്ന ഒരു നിവിന്‍ പോളിയുണ്ട്, ഹ്യൂമറിന്റെ ചില ഏരിയകള്‍ ഉണ്ട്. ആ ഏരിയകള്‍ നിവിനെ പോലെ ചെയ്യാന്‍ വേറെയാര്‍ക്കും പറ്റില്ല. ടൈമിങ്ങില്‍ അത് ചെയ്യാനുള്ള സ്ട്രെങ്ത് നിവിനുണ്ട്.

അവന്റെ സ്ട്രെങ്ത് എന്ന് പറയുന്നത് ഭീകരമാണ്. ആ ഏരിയകളില്‍ അവനെ വെല്ലാന്‍ മറ്റാരുമില്ല. അതിനുവേണ്ടിയിട്ടുള്ള പണി നിവിന്‍ എടുക്കുന്നുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: dhyan sreenivasan talks about the comey timing of nivin pauly

Latest Stories

We use cookies to give you the best possible experience. Learn more