| Saturday, 11th March 2023, 2:32 pm

ഇനിയും ഞാന്‍ നെപ്പോട്ടിസത്തെ പ്രൊമോട്ട് ചെയ്യും, എന്റെ മകളെയും സിനിമയില്‍ കൊണ്ടുവരാന്‍ നോക്കും: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ആ കാലയളവില്‍ സിനിമയില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് താരം. കരിയറില്‍ ഉടനീളം വെല്ലുവിളികള്‍ ഉണ്ടാകുമെന്നും അല്ലാതെ ഒരു പ്രത്യേക സ്ഥലത്ത് മാത്രമല്ല പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദഹം പറഞ്ഞു.

സിനിമാ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ മേഖലയില്‍ തുടരാന്‍ എളുപ്പമായിരിക്കുമെന്ന് പലരും പറയുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനും ധ്യാന്‍ മറുപടി പറഞ്ഞു. താന്‍ ഇനിയും നെപ്പോട്ടിസത്തെ സപ്പോര്‍ട്ട് ചെയ്യുമെന്നും തന്റെ മകളെയും സിനിമയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അവരൊക്കെ പറയുന്നത് സത്യമല്ലെ, ഇവിടെ നില്‍ക്കാന്‍ വലിയ സ്ട്രഗിളിന്റെ ഒന്നും ആവശ്യമില്ലല്ലോ. നെപ്പോട്ടിസത്തെ ഞാന്‍ ഇനിയും പ്രൊമോട്ട് ചെയ്യും. എന്റെ മോളെയും എല്ലാവരെയും ഞാന്‍ സിനിമയില്‍ കൊണ്ടുവരും. ഞാന്‍ നെപ്പോട്ടിസത്തെ അടിച്ച് മുകളില്‍ കയറ്റും.

കരിയറില്‍ എല്ലാ പോയിന്റിലും വെല്ലുവിളികള്‍ ഉണ്ടാകുമല്ലോ. ഒരു പ്രത്യേക സ്ഥലത്ത് മാത്രമല്ലല്ലോ നമുക്ക് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഈ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എല്ലാം വെല്ലുവിളികളായിരുന്നു. ഓരോ സിനിമയും അതിന്റെ ഭാഗമായി നടക്കുന്ന പ്രൊസസുകളുമെല്ലാം ചലഞ്ച് തന്നെയാണ്.

ഇതിനിടയില്‍ ഞാനൊരു കരിയര്‍ സ്വിച്ച് നടത്തി, ഡയറക്ഷനിലേക്കൊക്കെ തിരിഞ്ഞു. അപ്പോള്‍ സ്വാഭാവികമായി മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടിയൊക്കെ നിന്നു. ഡയറക്ട് ചെയ്യുക മാത്രമല്ല അതിന്റെ കൂടെ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. അങ്ങനെയൊക്കെ വരുന്നത് വലിയ ചലഞ്ച് തന്നെയാണല്ലോ.

ചെയ്യുന്ന എല്ലാ കാര്യങ്ങളും ചലഞ്ച് തന്നെയാണ്. മുമ്പോട്ട് ഇനി വെല്ലുവിളികളുടെ ഘോഷയാത്ര തന്നെയായിരിക്കും. രണ്ടാമതൊരു സിനിമ ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആദ്യത്തെ സിനിമയേക്കാള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ജഡ്ജ് ചെയ്യാന്‍ പോകുന്നത് രണ്ടാമത്തെ സിനിമയെ വെച്ചിട്ടായിരിക്കും,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: dhyan sreenivasan talks about nepotism in malayalam cinema

Latest Stories

We use cookies to give you the best possible experience. Learn more