വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് ട്രോളുകള്‍ നേരിട്ടിരുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് ട്രോളുകള്‍ നേരിട്ടിരുന്നു.
പ്രണവ് മുരളിയെന്ന പേരിലും ധ്യാന്‍ വേണുവെന്ന പേരിലുമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ എത്തിയത്. ഇരുവരും പ്രായമായ വേഷത്തില്‍ എത്തിയതാണ് വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നത്. എന്നാല്‍ അത് ചെയ്യേണ്ടിയിരുന്നത് തന്റെ അച്ഛനായ ശ്രീനിവാസനും മോഹന്‍ലാലുമായിരുന്നു എന്ന് പറയുകയാണ് ധ്യാന്‍.
അതിനായി മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിരുന്നുവെന്നും എന്നാല്‍ തന്റെ അച്ഛന്റെ ആരോഗ്യനില കാരണമാണ് അതില്‍ മാറ്റം വന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആ സിനിമയില്‍ വര്‍ക്ക് ചെയ്ത പലരും അജുവും പ്രണവിന്റെ മേക്കപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. അത് പ്രണവിന് യോജിക്കുന്നതാണോയെന്ന് സംശയമായിരുന്നു. എന്നാല്‍ അതേസമയം പ്രണവിന്റെ മേക്കപ്പ് ഓക്കെയായ പലരും ഉണ്ടായിരുന്നു. ഏട്ടന് ഓക്കെയായിരുന്നു.
പ്രണവിന്റെ ലുക്കില്‍ എനിക്കും അജുവിനും മറ്റു ചിലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ ഞാന്‍ ആ കാര്യം ഏട്ടനോട് ഡിസ്‌കസ് ചെയ്തിരുന്നില്ല. ഡയറക്ടറിനാണല്ലോ അത് ഓക്കെയാകേണ്ടത്. ഏട്ടന് അതില്‍ കുഴപ്പമുണ്ടായിരുന്നില്ല.
അതുപോലെ തുടക്കം മുതല്‍ എന്റെ ലുക്ക് അവസാനം എങ്ങനെ വരുമെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം ഈ കഥാപാത്രങ്ങള്‍ അച്ഛനും ലാലങ്കിളും ചെയ്യേണ്ടതായിരുന്നു. അതായത് സെക്കന്റ് ഹാഫില്‍ അവരായിരുന്നു ചെയ്യാനിരുന്നത്.
ആദ്യത്തെ പ്ലാന്‍ അനുസരിച്ച് അങ്ങനെയാണ്. അതിനായി ലാലങ്കിള്‍ ഡേറ്റ് കൊടുത്തിരുന്നു. അച്ഛന് ഒട്ടും വയ്യാതെ ആയതോടെയാണ് ഈ പ്ലാനില്‍ മാറ്റം വന്നത്. അന്ന് ഈ കഥയില്‍ ചെറിയ മാറ്റമുണ്ടായിരുന്നു. അവര് വരുന്നതിന്റെ മാറ്റങ്ങള്‍ ഉണ്ടായിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Mohanlal And Sreenivasan