| Saturday, 20th April 2024, 5:05 pm

ഏട്ടന്റെ ആ സിനിമ എനിക്ക് ഒട്ടും വര്‍ക്കായില്ല; ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപോയി: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ആഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഹൃദയം നേടിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

എന്നാല്‍ തനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത സിനിമയായിരുന്നു അതെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ സിനിമയുടെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ലെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഏട്ടന്‍ ഹൃദയത്തിന് ശേഷം ചെയ്യുന്ന സിനിമയാണ്. ഹൃദയം യങ് ആയ ഓഡിയന്‍സിനും മില്ലേനിയം കിഡ്‌സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണ്. എന്നേക്കാള്‍ പ്രായം ഉള്ളവരില്‍ പലര്‍ക്കും ഹൃദയം വര്‍ക്കായിട്ടില്ല.

എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. കമിങ് ഓഫ് ഏജ് ആയിട്ട് പോലും എനിക്ക് അത് വര്‍ക്കായിട്ടില്ല. സത്യത്തില്‍ ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല.

ഫസ്റ്റ് ഹാഫില്‍ ഞാന്‍ ഇറങ്ങി പോയിരുന്നു. സെക്കന്റ് ഹാഫ് ഞാന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണ്. അന്ന് അജുവിന്റെ മക്കളൊക്കെ വീട്ടില്‍ വന്നിരുന്നു. എനിക്ക് എവിടെയും ആ സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ വേണു കൂത്തുപറമ്പ് എന്ന കഥാപാത്രമായിട്ടായിരുന്നു ധ്യാന്‍ ശ്രീനിവാസനെത്തിയത്. അടുത്തറിയുന്ന സുഹൃത്തുക്കള്‍ പോലും വിളിച്ച് താന്‍ കരയുന്ന സീനില്‍ അവര്‍ക്ക് കണ്ണ് നിറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘ഇന്റര്‍വ്യൂ കണ്ടന്റുകള്‍ വന്നപ്പോള്‍ സിനിമ പാളിപോകുമോ എന്ന പേടി തോന്നി. ഒരു ഭാഗത്ത് നിന്ന് ആളുകള്‍ ഇന്റര്‍വ്യൂ ഹിറ്റായല്ലോ എന്ന് പറഞ്ഞ് പൊക്കി പറയുമ്പോള്‍ ഞാന്‍ ടെന്‍ഷനിലായി. ഇത് ബാക്ഫയര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശാഖിനോട് പറഞ്ഞിരുന്നു.

പക്ഷേ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ വിശാഖ് എന്നെ വിളിച്ച് ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു. എന്നെ അടുത്ത് അറിയുന്ന സുഹൃത്തുക്കള്‍ പോലും വിളിച്ച് ഞാന്‍ കരയുന്ന സ്ഥലത്ത് അവര്‍ക്ക് കണ്ണ് നിറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അതില്‍ സിനിമയുടെ ഷൂട്ടിങ് നിന്ന് പോയെന്ന് പറയുന്ന സീനിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്.

കാരണം തലേദിവസം സംസാരിച്ച ആളുകളാണ് ഇത് പറയുന്നത്. അപ്പു എക്‌സ്‌പോസ്ഡല്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ അപ്പു ഒട്ടും എക്‌സ്‌പോസ്ഡ് അല്ലായിരുന്നു. അവനെ അതുകൊണ്ട് ആ കഥാപാത്രമായി ഫീല്‍ ചെയ്യാം. എന്നാല്‍ എന്നെ അങ്ങനെ ഫീല്‍ ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് സുഹൃത്തുക്കളുടെ ഫീഡ്ബാക്ക് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഹാപ്പിയായി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Dhyan Sreenivasan Talks About Hridayam Movie

We use cookies to give you the best possible experience. Learn more