വിനീത് ശ്രീനിവാസന്റെ സിനിമകള്‍ക്കൊക്കെയും ഒരു ഫോര്‍മുലയുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്ലീഷേയും ക്രിഞ്ചും വെച്ച് വിജയകരമായി വീണ്ടും ഓരോ സിനിമ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് വലിയ കഴിവാണെന്നും ധ്യാന്‍ പറയുന്നു.
വിനീത് ശ്രീനിവാസന്റെ സിനിമകള്‍ക്കൊക്കെയും ഒരു ഫോര്‍മുലയുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്ലീഷേയും ക്രിഞ്ചും വെച്ച് വിജയകരമായി വീണ്ടും ഓരോ സിനിമ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് വലിയ കഴിവാണെന്നും ധ്യാന്‍ പറയുന്നു.
വിനീതിന്റെ ഹൃദയമെന്ന ചിത്രത്തിലും ഇതേ ക്രിഞ്ചും ക്ലീഷേയുമുണ്ടെന്നും അത് താന്‍ പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പി’ന്റെ ഭാഗമായി കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘സ്വാഭാവികമായും ഏട്ടന്റെ മുമ്പുള്ള സിനിമകള്‍ക്കൊക്കെയും ഒരു ഫോര്‍മുലയുണ്ട്. ചെന്നൈയും അങ്ങനെയുള്ള കുറേ ഇന്‍ഗ്രീഡിയന്‍സുമുണ്ട്. അത് സക്‌സസ്ഫുള്ളി ഏട്ടന്‍ വീണ്ടും വീണ്ടും ചെയ്തു ഫലിപ്പിക്കുന്നു എന്നതാണ് കാര്യം. ക്ലീഷേയും ക്രിഞ്ചും വെച്ച് വീണ്ടും സിനിമ ചെയ്യുകയാണ്. അദ്ദേഹം തന്നെ ഇന്റര്‍വ്യൂകളില്‍ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.
പിന്നെ ഹൃദയത്തിലും ഉണ്ടായിരുന്നു ഇതേപോലെയുള്ള ക്രിഞ്ചും ക്ലീഷേയും. ഞാന്‍ അത് പറഞ്ഞിട്ടുമുണ്ട്. വീണ്ടും അത്തരത്തില്‍ സിനിമ ചെയ്ത് വിജയിപ്പിക്കുകയെന്നത് വലിയ കഴിവ് തന്നെയാണ്. ആ രീതിയിലുള്ള എന്തോയൊരു മാജിക് അദ്ദേഹത്തിന്റെ സിനിമക്കുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്ന ട്രോളുകളും മീമുകളൊക്കെ തങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ഒരു സിനിമ തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ലഭിക്കുന്ന എക്‌സ്പീരിയന്‍സാകില്ല വീട്ടിലിരുന്ന് കാണുമ്പോള്‍ കിട്ടുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ ട്രോളുകളും മീമുകളൊക്കെ ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. സിനിമ തിയേറ്ററില്‍ ഓടിയിട്ടുണ്ട്. തിയേറ്ററില്‍ ഓടാണ് നമ്മള്‍ ഒരു സിനിമയിറക്കുന്നത്. ആ സമയത്ത് തന്നെ മിക്‌സ്ഡ് റെസ്‌പോണ്‍സ് വന്ന സിനിമയാണ്. ഒ.ടി.ടിയില്‍ വന്നപ്പോള്‍ കുറച്ച് കൂടെ മിക്‌സ്ഡ് വന്നു. സിനിമക്ക് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്.
പിന്നെ ഇതൊരു ഇമോഷണല്‍ ഡ്രാമയാണ്. ഡ്രാമയൊന്നും ഒരിക്കലും കണ്ടിരിക്കാന്‍ പറ്റില്ല. എന്തായാലും ബോറടിക്കും. തിയേറ്ററില്‍ ഇരുന്ന് കാണുന്നത് പോലെയല്ല വീട്ടില്‍ ഇരുന്ന് കാണുമ്പോള്‍ കിട്ടുന്ന എക്‌സ്പീരിയന്‍സ്. ആളുകള്‍ക്ക് പ്രധാനമായും ബോറടിച്ചു എന്നതാണ് വിഷയം. ഇമോഷണല്‍ ഡ്രാമകളൊക്കെ ഇങ്ങനെയാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Hridayam Movie