അബാം മൂവീസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്ത് ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തിയ സിനിമയാണ് വീകം. ധ്യാന്‍ ശ്രീനിവാസന്‍, ഡെയ്ന്‍ ഡേവിഡ്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീകം തിയേറ്ററില്‍ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ധ്യാന്‍.
‘ഇനി ഞാന്‍ ഡോക്ടറല്ല പൈലറ്റാകാനാണ് ശ്രമം. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസിന്റെ ബാനറില്‍ എനിക്ക് പൈലറ്റാവണം. സിനിമയുടെ ഓരോ സീനും കഴിയുമ്പോള്‍ ഞാന്‍ എന്റെ പേയ്‌മെന്റ് വാങ്ങുമായിരുന്നു. അതുപോലെ ചില സീന്‍ നന്നായാല്‍ അപ്പോള്‍ തന്നെ പേയ്്‌മെന്റ് വാങ്ങിക്കും.
ചിലപ്പോള്‍ എന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണുമ്പോള്‍ ചേച്ചി അപ്പോള്‍ തന്നെ ഇന്നാ ആയിരം രൂപവെച്ചോളാന്‍ പറയും. അങ്ങനെ ബാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഞാന്‍ അഭിനയിച്ചത്. എന്റെ അഭിനയം എങ്ങനെയുണ്ട് എന്നറിയാന്‍ നിങ്ങള്‍ സിനിമ കണ്ടുനോക്കണം. എന്റെ അഭിനയം കണ്ടിട്ട് ലിസ്റ്റിന് അത്ഭുതം തോന്നി. എന്നാല്‍ അഭിപ്രായം ഇവിടെവെച്ച് പറയെണ്ടാ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.
വേറെ മുറി എടുത്തുതരാം അവിടെയിരുന്ന് പറഞ്ഞാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്. മുമ്പോട്ട് ഇതുപോലെയുള്ള സിനിമകള്‍ ചെയ്യുമോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ പറഞ്ഞല്ലോ അബാം മൂവീസ് എന്നൊരു ബാനറില്‍ വിശ്വസിച്ച് ഞാന്‍ ചെയ്ത സിനിമയാണിത്. കഥാപാത്രത്തേക്കാളും ഞാന്‍ നോക്കുന്നത് ബാനര്‍ തന്നെയാണ്.
സിനിമയെ കുറിച്ച് ഞാന്‍ ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ല. നിങ്ങള്‍ കണ്ടിട്ട് അഭിപ്രായങ്ങള്‍ പറയൂ. ഇന്റര്‍വ്യു പോലെ സിനിമ എന്റെ സിനിമകള്‍ വിജയിക്കുന്നത് ചരിത്രത്തില്‍ പോലുമില്ല. ഇന്റര്‍വ്യൂ പോലെ പടം വൈറലാകാറില്ല. ഷീലു ചേച്ചി പല സിനിമയിലും പൊലീസ് വേഷങ്ങള്‍ ചെയ്തത് കൊണ്ട് പുള്ളിക്കാരിക്ക് കുഴപ്പമില്ലായിരുന്നു.
എന്നാല്‍ എനിക്കും ഡെയ്‌നുമായിരുന്നു പ്രശ്‌നം. ഞങ്ങള്‍ ഇതുവരെ ചെയ്യാത്തതും പരിചയമില്ലാത്തതുമായ ജോലിയാണല്ലോ അത്. അറിയാത്ത മേഖലയില്‍ തൊടുമ്പോഴുള്ള പ്രശ്‌നമുണ്ടല്ലോ. ഞങ്ങള്‍ ഡോക്ടറാണെന്ന് പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല,’ ധ്യാന്‍ പറഞ്ഞു.
content highlight: dhyan sreenivasan talks about his new movie veekam