മലയാളത്തിൽ ആ കാര്യത്തിൽ ഒരു മാറ്റം കൊണ്ട് വന്നത് എന്റെ ചേട്ടനാണ്: ധ്യാൻ ശ്രീനിവാസൻ
Entertainment
മലയാളത്തിൽ ആ കാര്യത്തിൽ ഒരു മാറ്റം കൊണ്ട് വന്നത് എന്റെ ചേട്ടനാണ്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 4:16 pm

മലയാളികളുടെ ഇഷ്ട താരപുത്രൻമാരാണ് ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. ഗായകനായി സിനിമ മേഖലയിലേക്ക് വന്ന വിനീത് പിന്നീട് അഭിനേതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും സിനിമയിൽ ഒരുപാട് ഉയർന്നു.

വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ ശ്രീനിവാസൻ അരങ്ങേറ്റം കുറിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയെന്ന ചിത്രത്തിലൂടെ ധ്യാനും സംവിധായക കുപ്പായമണിഞ്ഞു.

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ സംവിധായകരുടെ ടൈറ്റിലിൽ ഒരു മാറ്റം കൊണ്ട് വന്നത് വിനീത് ആണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.


സിനിമയിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ടെന്നും താരം സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘ഇഷ്ടമുള്ള ആളുകൾ ചേർന്ന് സിനിമ ചെയ്യുന്നതിനെയാണ് ഗ്രൂപ്പിസം എന്ന് പറയുന്നത്. എനിക്ക് തോന്നുന്നത് എന്റെ ചേട്ടനാണ് സിനിമയിൽ സംവിധായകരുടെ ടൈറ്റിൽ കാർഡിൽ ആദ്യമായി ഒരു മാറ്റം കൊണ്ട് വന്നത്. എ ഫിലിം ബൈ വിനീത് ശ്രീനിവാസൻ ആൻഡ്‌ ഫ്രണ്ട്സ് എന്നായിരുന്നു ആ ടൈറ്റിൽ.

സിനിമ എന്നാൽ ഒരു ടീമിന്റെ പ്രയത്നം കൂടെയാണ്. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ചുറ്റുപാട് ഉണ്ടാവുക എന്നതാണ് പ്രധാനം. സ്വാഭാവികമായി അപ്പോഴൊരു സൗഹൃദ വലയം ഉണ്ടാവും. അതുണ്ടെങ്കിൽ മാത്രമേ സിനിമയൊക്കെ നിലനിൽക്കുകയുള്ളൂ. അല്ലാതെ ഒരു മുതലാളി തൊഴിലാളി ബന്ധമല്ലല്ലോ,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ‘ വർഷങ്ങൾക്ക് ശേഷം ‘ എന്ന ചിത്രത്തിലും ധ്യാൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Dhyan Sreenivasan Talk About Vineeth Sreenivasan