വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടാനും ധ്യാനിന് സാധിച്ചു.
വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടാനും ധ്യാനിന് സാധിച്ചു.
ലൗ ആക്ഷൻ ഡ്രാമയിലൂടെ ഒരു സംവിധായകനായും ധ്യാൻ തിളങ്ങി. നടൻ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ. താനൊരു പൃഥ്വിരാജ് ഫാനാണെന്നും മുമ്പും ധ്യാൻ പറഞ്ഞിട്ടുണ്ട്. പൃഥ്വിക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ നടത്തിയ പ്രസംഗം കണ്ടിട്ടാണ് താൻ അദ്ദേഹത്തിന്റെ ആരാധകനായതെന്ന് ധ്യാൻ പറയുന്നു.
ഇരുപത്തിനാലാം വയസിൽ അങ്ങനെയൊരു സിനിമയിലൂടെ സംസ്ഥാന അവാർഡ് വാങ്ങാൻ മറ്റൊരാൾക്കും കഴിയില്ലെന്നും അങ്ങനെയൊരാൾ പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്നും ധ്യാൻ പറയുന്നു. ആ പ്രായത്തിലും പൃഥ്വിരാജ് നടത്തിയ പ്രസംഗം അത്രയും വിഷനോടെയാണെന്നും അത് കണ്ടാൽ ആരാണെങ്കിലും ഫാനായി പോവുമെന്നും ധ്യാൻ ദി ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘അദ്ദേഹം സ്‌ക്രീനിൽ വന്ന് നിൽക്കുമ്പോൾ തന്നെ നമ്മൾ നോക്കി നിന്ന് പോവും. കാരണം 24 വയസിൽ വാസ്തവം പോലൊരു സിനിമ ചെയ്യാൻ പറ്റുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ വേറേ ഉണ്ടായിട്ടില്ല. ലാലങ്കിളുണ്ട് പക്ഷെ അത് കഴിഞ്ഞാൽ 24 വയസുള്ള ഒരു പയ്യൻ വാസ്തവം ചെയ്യുകയെന്ന് പറഞ്ഞാൽ അതത്ര എളുപ്പമുള്ള കാര്യമല്ല.
ആ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയതാണ്. ആ വർഷം തന്നെ അച്ഛനും എന്തോ ഒരു സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നുവെന്നാണ് എന്റെ ഓർമ. ഏതാണ് സിനിമയെന്ന് എനിക്ക് ഓർമയില്ല. അന്ന് ആ പരിപാടി ടാഗോർ തിയേറ്ററിൽ നടക്കുമ്പോൾ രാജുവേട്ടൻ നടത്തിയ ഒരു സ്പീച്ചുണ്ട്.
ആ സ്പീച്ച് കണ്ട് ഞാൻ ഫാനായിപ്പോയതാണ്. ആ പ്രസംഗം എന്ന് പറഞ്ഞാൽ അത്രയും വിഷനുള്ള ഒന്നായിരുന്നു. എന്റെയൊക്കെ ഇരുപത്തിനാലാം വയസിൽ ജീവിതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
അപ്പോഴാണ് പുള്ളി ഇത്രയും വിഷനോടെയും ഇത്രയും ചിന്തയോടെയുമെല്ലാം സംസാരിക്കുന്നത്. അതിനൊപ്പം അത്രയും വ്യത്യസ്തമായ ഒരു സിനിമ ചെയ്ത് സ്റ്റേറ്റ് അവാർഡ് വാങ്ങി നിൽക്കുമ്പോൾ നമ്മൾ സ്വാഭാവികമായി അദ്ദേഹത്തിന്റെ ഫാനായി പോവും,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasan Talk About Prithviraj and Vasthavam Movie