ആരാണ് വേണുവും മുരളിയെന്നും സത്യത്തിൽ എനിക്കും അവനും ഐഡിയ ഇല്ലായിരുന്നു: ധ്യാൻ ശ്രീനിവാസൻ
Entertainment
ആരാണ് വേണുവും മുരളിയെന്നും സത്യത്തിൽ എനിക്കും അവനും ഐഡിയ ഇല്ലായിരുന്നു: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st June 2024, 2:32 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

 

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം ഇറങ്ങിയത്.

ചിത്രത്തിൽ അഭിനയിച്ചിരുന്ന സമയത്ത് തങ്ങളുടെ കഥാപാത്രങ്ങളുടെ പേര് തനിക്കും പ്രണവ് മോഹൻലാലിനും കൺഫ്യൂസിങ് ആയിരുന്നുവെന്നും ധ്യാൻ പറയുന്നു. പല സീനിലും ഇരുവരും പേര് മാറി വിളിച്ചിട്ടുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘വർഷങ്ങൾക്കുശേഷത്തിന് അകത്ത് എന്റെ പേര് വേണുവെന്നും പ്രണവിന്റെ പേര് മുരളിയെന്നുമാണ്. അതിൽ ഒരു സീനുണ്ട്. ഞാൻ അവന്റെ വീട്ടിൽ ചെന്ന് ഡോർ മുട്ടുമ്പോൾ വേറൊരാൾ തുറക്കുന്ന സീനാണ്.

ഞാൻ ഷോട്ടിന് വന്ന് നിന്നു. ഭയങ്കര ഇമോഷണലായ ഒരു സീനാണ്. വാതിൽ തുറക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു, വേണു എവിടെയെന്ന്. വേണു ശരിക്കും ഞാൻ ആണല്ലോ. പടം തീരുന്ന വരെ വേണു എന്താണെന്നോ മുരളി എന്താണെന്നോ എനിക്ക് ഒരുപിടിയുമില്ല.

ഒരു സീനിൽ ഞാൻ അപ്പുവിനെ വേണു എന്ന് വിളിക്കുന്നുണ്ട്. ആ സീൻ ഏതാണെന്ന് എനിക്ക് ഓർമയില്ല. ഉടനെ അവൻ തിരിച്ച് എന്നോട്, എന്താ മുരളിയെന്നാണ് ചോദിക്കുന്നത്. സത്യം പറഞ്ഞാൽ അവനും ഒരു ഐഡിയ ഇല്ല,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Dhyan Sreenivasan Talk About Pranav Mohanlal And Varshangalkk Shesham Movie