| Thursday, 14th March 2024, 1:34 pm

വടക്കൻ സെൽഫിയിൽ നിവിൻ പറയുന്ന ആ ഡയലോഗ് ഞാൻ റിയൽ ലൈഫിൽ അമ്മയോട് പറഞ്ഞതാണ്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ഇറങ്ങിയ കുഞ്ഞിരാമായണം, അടികപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യത നേടുകയും ചെയ്തു.

നടൻ എന്നതിലുപരി താനൊരു സംവിധായകനും കൂടെയാണെന്ന് ലവ് ആക്ഷൻ ഡ്രാമയെന്ന ചിത്രത്തിലൂടെ ധ്യാൻ തെളിയിച്ചു.


ഇപ്പോൾ അഭിമുഖങ്ങളിലും സിനിമകളിലും എല്ലാം ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ. നിവിൻ പോളിയെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ.

നിവിൻ നന്നായി ഇമിറ്റേറ്റ് ചെയ്യുന്ന ആളാണെന്നും തട്ടത്തിൻ മറയത്തിൽ ചേട്ടനായ വിനീത് ശ്രീനിവാസനെയും ഒരു വടക്കൻ സെൽഫിയിൽ തന്നെയുമാണ് നിവിൻ കഥാപാത്രത്തിനായി എടുത്തതെന്ന് ധ്യാൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘നിവിന് ഒരു കഴിവുണ്ട്. നന്നായി ഇമിറ്റേറ്റ് ചെയ്യാൻ അറിയുന്ന ആളാണ് നിവിൻ. തട്ടത്തിൻ മറയത്തിൽ ഏട്ടാനാണ്. വിനീത് ശ്രീനിവാസനാണ് ആ ചിത്രത്തിലുള്ളത്. വടക്കൻ സെൽഫിയിലെ ഉമേഷ്‌ ഞാനാണ്.

അതിന്റെ എസ്റ്റെൻഷനാണ് ലവ് ആക്ഷൻ ഡ്രാമയിലെ ദിനേശൻ എന്ന കഥാപാത്രം. ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ചെയ്തിട്ടുള്ളത്.

ഉമേഷിനെ ചെയ്യുമ്പോൾ ചേട്ടൻ എന്നെ റഫറൻസായി പറഞ്ഞുകൊടുത്തിരുന്നു. ഞാൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളൊക്കെയുണ്ട്, അച്ഛനെന്തെങ്കിലും അസുഖം, എന്നൊക്കെ നിവിൻ വടക്കൻ സെൽഫിയിൽ പറയുന്നതൊക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Nivin pauly

We use cookies to give you the best possible experience. Learn more