| Thursday, 6th June 2024, 1:37 pm

ലവ് ആക്ഷൻ ഡ്രാമ മികച്ച ചിത്രമൊന്നുമല്ല, പക്ഷെ അതിനൊപ്പം ഇറങ്ങിയ ആ ചിത്രം നല്ലതായിട്ടും പരാജയപ്പെട്ടു: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാൽ ലവ് ആക്ഷൻ ഡ്രാമ അത്ര മികച്ച ചിത്രമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ തന്നെ പറയുന്നു. ഉത്സവകാല ചിത്രമെന്ന മുൻതൂക്കം അതിന് ലഭിച്ചിരിന്നുവെന്നും ധ്യാൻ പറഞ്ഞു.

ലവ് ആക്ഷൻ ഡ്രാമക്കൊപ്പം ഇറങ്ങിയ ഫൈനൽസ് എന്ന ചിത്രം മികച്ചതായിരുന്നുവെന്നും എന്നാൽ അത് പരാജയപ്പെട്ടെന്നും ധ്യാൻ പറഞ്ഞു. തന്റെ സംവിധാനത്തിൽ ഉടനെ മറ്റൊരു സിനിമ വരുമെന്നും ധ്യാൻ സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് കൂട്ടിച്ചേർത്തു.

‘വരും, സംവിധാനം തന്നെയാണ് എന്റെ ലക്ഷ്യം. കുറച്ചു സിനിമകളിൽ അഭിനയിക്കാൻ കരാറൊപ്പു വെച്ചിട്ടുണ്ട്. ഒന്നു രണ്ടുവർഷം കൊണ്ട് അവയുടെ ഷൂട്ടിങ് കഴിയും. അതുകഴിഞ്ഞ് സംവിധാനത്തിലേക്കിറങ്ങും. അതിനായുള്ള എഴുത്തു ജോലികൾ നടക്കുന്നുണ്ട്.

ചില സബ്‌ജക്ടുകളിൽ തീരുമാനമായിട്ടുണ്ട്. ‘ലൗ ആക്ഷൻ ഡ്രാമ’ പ്രേക്ഷകർക്കിഷ്ടപ്പെട്ട ചേരുവകൾ ഉള്ളതുകൊണ്ടാവാം വിജയിച്ചത്. അതത്ര മികച്ച ചിത്രമൊന്നുമല്ല. ഒരു ഓണക്കാല ത്താണ് ആ ചിത്രം ഇറങ്ങിയത്. ഒരു ഉത്സവകാല ചിത്രം എന്ന തരത്തിലുള്ള മുൻതൂക്കം ആ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒപ്പമിറങ്ങിയ ‘ഫൈനൽസ്’ നല്ല സിനിമയായിരുന്നു. പക്ഷേ, ആ സിനിമ വിജയിച്ചില്ല എന്നത് ഖേദകരമാണ്.

ലൗ ആക്ഷൻ ഡ്രാമയിൽ ആദ്യം ഉദ്ദേശിച്ച കഥയല്ല പിന്നീട് വന്നത്. പലരുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് സിനിമയിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിരുന്നു,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Love Action Drama Movie and Finals Movie

Latest Stories

We use cookies to give you the best possible experience. Learn more