'വർഷങ്ങൾക്ക്‌ ശേഷം' പോലെയാണ് ആ ചിത്രത്തിന്റെയും കാസ്റ്റ് ; ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം
Entertainment
'വർഷങ്ങൾക്ക്‌ ശേഷം' പോലെയാണ് ആ ചിത്രത്തിന്റെയും കാസ്റ്റ് ; ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 9:01 pm

മലയാളികളുടെ ഇഷ്ട താര പുത്രനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

പിന്നീട് കുഞ്ഞിരാമായണം, അടി കാപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ നായകൻ എന്ന നിലയിലും ഹാസ്യതാരമെന്ന നിലയിലും വലിയ രീതിയിൽ സ്വീകാര്യനാവൻ ധ്യാനിന് കഴിഞ്ഞു.

നിവിൻ പോളി നയൻതാര തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ലവ് ആക്ഷൻ ഡ്രാമയിലൂടെ സംവിധായകനായും ധ്യാൻ തന്റെ കഴിവ് തെളിയിച്ചു. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി.

ഇപ്പോഴിതാ താൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ.

ലവ് ആക്ഷൻ ഡ്രാമയേക്കാൾ വലിയ ചിത്രമായിരിക്കുമതെന്ന് ധ്യാൻ പറയുന്നു. ധ്യാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം പോലെ വലിയ കാസ്റ്റ് ഉള്ള സിനിമയായിരിക്കുമതെന്നും കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

 

 

‘അടുത്ത സിനിമ അടുത്തവർഷം ഉണ്ടാകും. അത് തീർച്ചയായും ലവ് ആക്ഷൻ ഡ്രാമയേക്കാൾ വലിയ ചിത്രമായിരിക്കും. വർഷങ്ങൾക്ക്‌ ശേഷം പോലെ വലിയൊരു കാസ്റ്റ് ആയിരിക്കും ആ ചിത്രത്തിനും,’ ധ്യാൻ പറയുന്നു.

ഹൃദയത്തിനുശേഷം പ്രണാമം മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നീരജ് മാധവ് തുടങ്ങിയവരോടൊപ്പം നിവിൻ പോളിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

Content Highlight: Dhyan Sreenivasan Talk About His Next Film