സിനിമയുമായി ബന്ധപ്പെട്ട് ചേട്ടന്‍ എനിക്ക് ഒരു ഉപദേശം തന്നു, കിടിലന്‍ ഉപദേശം; അതിന് ശേഷം പുള്ളിയുടെ രണ്ട് മൂന്ന് പടങ്ങള്‍ അടുപ്പിച്ച് പൊട്ടി: ധ്യാന്‍ ശ്രീനിവാസന്‍
എങ്ങനെ ഒരു സിനിമ നന്നാക്കിയെടുക്കാം എന്നതിനെ കുറിച്ച് തനിക്ക് ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തന്ന ഒരു കിടിലന്‍ ഉപദേശത്തെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അതേ ഉപദേശം ഉപയോഗിച്ച് സിനിമയെടുത്ത ചേട്ടന്റെ മൂന്ന് സിനിമകള്‍ അടുപ്പിച്ച് പൊട്ടിയതിനെ കുറിച്ചാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.
സെലക്ടീവായി സിനിമകള്‍ ചെയ്യണമെന്നും വലിച്ചുവാരി സിനിമകള്‍ ചെയ്യരുതെന്നുമുള്ള നിര്‍ദേശം വിനീതോ അച്ഛന്‍ ശ്രീനിവാസനോ തന്നിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.
‘ചേട്ടന്‍ എനിക്ക് ഒരേയൊരു തവണയേ ഉപദേശം തന്നിട്ടുള്ളൂ. അടിപൊളിയൊരു ഉപദേശമായിരുന്നു അത്. പുള്ളി എന്നോട് പറഞ്ഞു, ധ്യാനേ നമുക്ക് ഒരിക്കലും ഒരു പെര്‍ഫക്ട് അല്ലെങ്കില്‍ കംപ്ലീറ്റ് എന്ന് പറയുന്ന ഒരു തിരക്കഥയോ കഥയോ ചിലപ്പോള്‍ വരണമെന്നില്ല.
ചിലപ്പോള്‍ ഒരു ആവറേജ് കഥയൊക്കെ ആയിരിക്കും അതിനെ നമ്മള്‍ ഇരുന്ന് വര്‍ക്ക് ചെയ്ത് നന്നാക്കി, നന്നാക്കി എടുത്ത് നമ്മള്‍ അതിന്റെ കൂടെ നിന്ന് ആ സിനിമ മികച്ചതാക്കിയെടുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു.
അങ്ങനെ പുള്ളിയുടെ ഉപദേശം കേള്‍ക്കുകയും ഞാന്‍ ഒന്ന് രണ്ട് പടം കേറി തൊടുകയും ചെയ്തിട്ടാണ് ആ പടമൊക്കെ പൊട്ടി തുടങ്ങിയത്. കോമഡി അതല്ല. ആദ്യം പൊട്ടിയത് പുള്ളിയുടെ പടം തന്നെയാ (ചിരി). പടത്തിന്റെ പേര് ഞാന്‍ പറയുന്നില്ല.
പുള്ളിയുടെ അടുപ്പിച്ച് ഒരു മൂന്ന് പടം പൊട്ടിയിട്ടുണ്ട്. 2017,18,19 ആ സമയത്തൊക്കെ ആയിരിക്കും. പിന്നീട് എപ്പോഴോ ഒന്ന് എന്നെ കണ്ടപ്പോള്‍ പുള്ളി പറഞ്ഞു, ‘ആ ഉപദേശം നീ എടുക്കേണ്ട കേട്ടോ, അത് പാളിപ്പോയി എന്ന്’ (ചിരി).
ചൂസിയാകണമെന്നായിരുന്നു പുള്ളി പറഞ്ഞത്. പിന്നെ അങ്ങനെ ഒരു പടം നമ്മുടെ അടുത്തേക്ക് വരില്ല. വേറെ നല്ല നടന്മാരുണ്ടല്ലോ അവരുടെ അടുത്തേക്ക് പോകും. നമ്മുടെ അടുത്ത് വരിക ഇങ്ങനെ ചില അവിടേയും ഇവിടേയും അടികിട്ടിയ സാധനങ്ങളാണ്. പക്ഷേ ‘ഉടല്‍’ അങ്ങനെയല്ല.
മലയാളത്തില്‍ പൊതുവെ നല്ല എഴുത്തുകാര്‍ കുറവാണ്. ഇല്ല എന്നല്ല കുറവാണ്. കഥകള്‍ വരുന്നുണ്ട്, പക്ഷേ നമ്മുടെ അടുത്തേക്ക് വരുന്നില്ല. എന്റെ അടുത്തേക്ക് വരുന്നതല്ലേ എനിക്ക് ചെയ്യാന്‍ പറ്റൂ. തരക്കേടില്ലാത്തത് പിക് ചെയ്തിട്ട് കുറഞ്ഞ ചിലവില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുക, ജീവിക്കണ്ടേ (ചിരി), എന്നായിരുന്നു ധ്യാനിന്റെ കമന്റ്.
ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ഉടല്‍ ആണ് ധ്യാനിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Dhyan Sreenivasan share funny advice he get from brother Vineeth Sreenivasan