| Saturday, 22nd June 2024, 9:23 am

ആ ചിത്രം സംവിധാനം ചെയ്ത് സായിദ് മസൂദിനെ പോലെ ഞാൻ തന്നെ സെക്കന്റ്‌ ഹാഫിൽ എൻട്രി നടത്തും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 2013ലാണ് വിനീതിന്റെ സംവിധാനത്തില്‍ തിര എന്ന ത്രില്ലര്‍ ചിത്രം പുറത്തിറങ്ങുന്നത്.

വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്.

സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.

മുന്‍നിര താരങ്ങളുടെ അഭിനയമികവ് കൊണ്ടും സംവിധാനമികവ് കൊണ്ടും വലിയ നിരൂപക പ്രശംസ ലഭിച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. തിരയുടെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.

എന്നാൽ തിര ഇനി വിനീത് ശ്രീനിവാസൻ ചെയ്യുന്നില്ലെന്നും താൻ മറ്റൊരു സംവിധായകനോട് സിനിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. അയാൾ സിനിമ ചെയ്തില്ലെങ്കിൽ താനത് ഏറ്റെടുക്കുമെന്നും ധ്യാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

‘ഗോദയും തിരയുമൊക്കെ എഴുതിയത് എന്റെയൊരു കസിനാണ്. രാഗേഷ് എന്നാണ് അവന്റെ പേര്. പുള്ളിയാണ് ഇപ്പോൾ ഏട്ടൻ അഭിനയിച്ച ‘ ഒരു ജാതി ജാതകം’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് ഒക്കെ എഴുതിയിട്ടുള്ളത്.

പുള്ളിടെ ഒരു സ്ക്രിപ്റ്റ് ഉണ്ട്. തിര 2 വിന് വേണ്ടി ഒരുക്കിയതാണ്. ഏട്ടൻ എന്തായാലും അത് ചെയ്യുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ മറ്റൊരു സംവിധായകനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പുള്ളി അത് താത്പര്യം കാണിച്ചിട്ടുണ്ട്.

അതുകൊണ്ട് അടുത്ത ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. തിരയിലെ അമറിന്റെ കഥാപാത്രം മറ്റൊരാളിലേക്ക് പിച്ച് ചെയ്യാൻ നിൽക്കുകയായിരുന്നു. അഥവാ പുള്ളി ആ സിനിമ ചെയ്യുന്നില്ലെങ്കിൽ ഞാൻ അത് സംവിധാനം ചെയ്യും. എന്നിട്ട് ഞാൻ തന്നെ സായിദ് മസൂദിനെ പോലെ സെക്കന്റ്‌ ഹാഫിൽ എൻട്രി നടത്തും,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan Says That He Want Direct And Act In Thira 2

Latest Stories

We use cookies to give you the best possible experience. Learn more