ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതിനെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോള്‍ വരുന്ന ഈ ട്രോളുകളും മീമുകളൊക്കെ ഞങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ട്. നമ്മുടെ സിനിമ തിയേറ്ററില്‍ ഓടിയിട്ടുണ്ട്. തിയേറ്ററില്‍ ഓടാനാണ് ഒരു സിനിമ ഇറക്കുന്നത്. ആ സമയം മിക്സ്ഡ് റെസ്പോണ്‍സ് വന്ന സിനിമയാണ്. ഒ.ടി.ടിയില്‍ വന്നപ്പോള്‍ കുറച്ച് കൂടെ മിക്സ്ഡ് റെസ്‌പേണ്‍സ് വന്നു.
സിനിമക്ക് അതിന്റേതായ ചില പ്രശ്നങ്ങളുണ്ട്. പിന്നെ ഇതൊരു ഇമോഷണല്‍ ഡ്രാമയാണ്. ഡ്രാമയൊന്നും ഒരിക്കലും കുറേനേരം കണ്ടിരിക്കാന്‍ പറ്റില്ല, എന്തായാലും കാണുന്നവര്‍ക്ക് ബോറടിക്കും. തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ലഭിക്കുന്ന എക്‌സ്പീരിയന്‍സാകില്ല വീട്ടിലിരുന്ന് കാണുമ്പോള്‍ കിട്ടുന്നത്.
ആളുകള്‍ക്ക് പ്രധാനമായും ഈ സിനിമ കാണുമ്പോള്‍ ബോറടിച്ചു എന്നതാണ് വിഷയം. ഇമോഷണല്‍ ഡ്രാമകളൊക്കെ ഇങ്ങനെയാണ്. ടി.വിയില്‍ വരുമ്പോള്‍ ഏറ്റവും ടി.ആര്‍.പി കുറയുന്നത് ഇത്തരം ഇമോഷണല്‍ ഡ്രാമ ഴോണറില്‍ വരുന്ന സിനിമകള്‍ക്കാണ്.
ആ സിനിമകള്‍ തിയേറ്ററില്‍ മാത്രമേ എക്സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തിയേറ്ററില്‍ കാണാതെ ഒ.ടി.ടിയില്‍ കാണുന്നവര്‍ക്ക് ലാഗും ബോറടിയുമൊക്കെ സ്വാഭാവികമാണ്. ഞാന്‍ സിനിമ കണ്ടപ്പോള്‍ എനിക്കും ബോറടിച്ചു. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അത് സ്വാഭാവികമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Says That He Too Got Bored Watching Varshangalkku Shesham Movie