കൊവിഡിന് ശേഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമയ്ക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡും നേടിയിരുന്നു.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു ഹൃദയം നേടിയത്.
ഹൃദയം തനിക്കൊട്ടും റിലേറ്റ് ചെയ്യാൻ പറ്റാത്ത സിനിമയാണെന്ന് പറയുകയാണ് നടനും വിനീതിന്റെ സഹോദരനുമായ ധ്യാൻ ശ്രീനിവാസൻ. കമിങ് ഓഫ് ഏജ് ആയിട്ട് പോലും സിനിമ വര്‍ക്കായില്ലെന്നും സെക്കന്റ് ഹാഫ് തിയേറ്ററില്‍ നിന്ന് കണ്ടിട്ടില്ലെന്നും ധ്യാൻ ദി ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഏട്ടന്‍ ഹൃദയത്തിന് ശേഷം ചെയ്യുന്ന സിനിമയാണ്. ഹൃദയം യങ് ആയ ഓഡിയന്‍സിനും മില്ലേനിയം കിഡ്സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണ്. എന്നേക്കാള്‍ പ്രായം ഉള്ളവരില്‍ പലര്‍ക്കും ഹൃദയം വര്‍ക്കായിട്ടില്ല.
എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. കമിങ് ഓഫ് ഏജ് ആയിട്ട് പോലും എനിക്ക് അത് വര്‍ക്കായിട്ടില്ല. സത്യത്തില്‍ ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല.
ഫസ്റ്റ് ഹാഫില്‍ ഞാന്‍ ഇറങ്ങി പോയിരുന്നു. സെക്കന്റ് ഹാഫ് ഞാന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണ്. അന്ന് അജുവിന്റെ മക്കളൊക്കെ വീട്ടില്‍ വന്നിരുന്നു. എനിക്ക് എവിടെയും ആ സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Says That He Don’t Like Hridhayam Movie