| Wednesday, 26th January 2022, 9:10 pm

വിജയവും പരാജയവും കൈകാര്യം ചെയ്യാന്‍ പഠിച്ചത് അച്ഛനിലൂടെ: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. 2013ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തിര’യിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ധ്യാന്‍ പിന്നീട് അടി കപ്യാരേ കൂട്ടമണി, ഒരേ മുഖം, കുഞ്ഞിരാമായണം, കുട്ടിമാമ മുതലായ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. 2019 ല്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്ത് സംവിധാനരംഗത്തെക്കും ധ്യാന്‍ ഒരു കൈ നോക്കി.

സിനിമയുടെ വിജയവും പരാജയവും അതിന്റെ സ്പിരിറ്റില്‍ എടുക്കുമെന്നും അച്ഛന്റെ പാതയാണ് അക്കാര്യത്തില്‍ പിന്തുടരുന്നതെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. കൗമുദി മൂവിസിനോടായിരുന്നു ധ്യാനിന്റെ പ്രതികരണം.

‘കഥ കേള്‍ക്കുമ്പോഴേ സ്‌ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. ‘അടി കപ്യാരേ കൂട്ടമണി’യില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു.

അതുപൊലെയുള്ള ഐഡിയ ആണ് ആദ്യം സ്‌ട്രൈക്ക് ചെയ്യുന്നത്. പിന്നെ കഥ മുഴുവന്‍ വായിച്ചുവരുമ്പോള്‍ ഒരു ടോട്ടാലിറ്റി കിട്ടും. ക്ലൈമാക്‌സ് വരെ നോക്കും. പിന്നെ പ്രൊഡക്ഷന്‍സ് നോക്കും. തിയേറ്റര്‍ വരെ എത്തിക്കാന്‍ പറ്റുന്ന ആള്‍ക്കാരോണോന്ന് നോക്കും,’ ധ്യാന്‍ പറഞ്ഞു.

‘പിന്നെ ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും അതുപോലെ തന്നെ എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്.

ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്.

ആ സിനിമ വിജയമായാലും പരാജയമായാലും അതില്‍ തന്നെ സ്റ്റക്ക് ചെയ്ത് നില്‍ക്കരുത് എന്നൊരു ലൈനാണ്. നിര്‍മാതാവിന് നഷ്ടമുണ്ടാക്കരുതെന്നുള്ളതാണ് പ്രധാനം. എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: dhyan sreenivasan says he learns to handle victory nd lose through his father

Latest Stories

We use cookies to give you the best possible experience. Learn more