| Thursday, 25th April 2024, 5:55 pm

ഹിറ്റാവുമെന്ന് ഉറപ്പായിരുന്നു, പക്ഷേ കൂടുതല്‍ റീച്ച് കിട്ടാന്‍ വേണ്ടിയാണ് കപ്പ് തൂക്കിയെന്ന് തള്ളിയത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ കൂടെ ആവേശം ഇറങ്ങുന്നത് കൊണ്ട് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും, വിചാരിച്ചതു പോലെ ഹിറ്റാകുമോ എന്ന ടെന്‍ഷന്‍ കൊണ്ടാണ് കപ്പ് തൂക്കിയതെന്ന് പറഞ്ഞ് തള്ളിയതെന്നും ധ്യാന്‍ ശ്രീനിവാസന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സിനിമ എവിടെപ്പോയി നില്‍ക്കുമെന്നുള്ള ടെന്‍ഷന്‍ കാരണമാണ് തള്ളിയതെന്നും താരം പറഞ്ഞു.

‘ഹിറ്റാകുമെന്ന് തോന്നുന്ന സിനിമകള്‍ക്ക് വേണ്ടി ഞാന്‍ പുഷ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഞാന്‍ അതാണ് ചെയ്തത്. പല ഇന്റര്‍വ്യൂയിലും അല്ലാത്ത സ്ഥലത്തും ഞാന്‍ വിഷു വിന്നറെന്നും കപ്പ് തൂക്കിയെന്നുമൊക്കെ പറഞ്ഞത് തള്ളിയതാ. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു, ഈ സിനിമ എവിടെപ്പോയി നില്‍ക്കുമെന്ന് അറിയില്ല.

കാരണം, അപ്പുറത്തുള്ളത് ആവേശമാണ്. മെജോറിറ്റി ഓഡിയന്‍സ് അതിന് മാേ്രത പോകുള്ളൂ. അതിന്റെ കൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇറക്കിയാല്‍ ഹിറ്റില്‍ മാത്രമേ ഒതുങ്ങുള്ളൂ. ആവറേജ് അല്ലെങ്കില്‍ എബോവ് ആവറേജിന്റെ മുകളിലേക്ക് ഈ സിനിമ പോവില്ല. എക്‌സലന്റ് എന്ന് പറയാന്‍ മാത്രം ഇതില്‍ ഒന്നുമില്ലെന്ന് എനിക്ക് നല്ലവണ്ണം അറിയാം. ഏട്ടനും അത് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ടാണ് പുള്ളി അധികമൊന്നും മിണ്ടാതിരുന്നത്.

പാട്ടിനും വേണ്ടത്ര റെസ്‌പോണ്‍സ് കിട്ടിയില്ല. അതിന്റെ കാരണം ഏട്ടന്‍ പറഞ്ഞിരുന്നു, ഇന്‍സ്റ്റന്റ് ഹിറ്റാവുന്ന പാട്ട് വേണ്ട എന്നുള്ളതുകൊണ്ടായിരുന്നു അത്. ഇതൊക്കെയാണ് അവസ്ഥയെന്ന് മനസിലായതുകൊണ്ടാണ് ഞാന്‍ ഈ തള്ള് തള്ളിയത്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying he had tension on the result of  Varshangalkku Sesham movie

Latest Stories

We use cookies to give you the best possible experience. Learn more