ബിഗ് ബോസിനെ പറ്റി ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഇന്നസെന്റിന്റെ മരണവും അച്ഛന്‍ പറഞ്ഞ കാര്യങ്ങളും കേട്ടിരിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസിലെ ആളുകള്‍ വെറുപ്പിക്കുകയാണെന്നും അദ്ദേഹം എങ്ങനെയാണ് ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്നതെന്നും ധ്യാന്‍ ചോദിച്ചു. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പരാമര്‍ശങ്ങള്‍.
‘ഞാന്‍ യാത്രയിലായിരുന്ന സമയത്താണ് ഇന്നസെന്റ് അങ്കിള്‍ മരണപ്പെട്ടത് അറിയുന്നത്. പെട്ടെന്ന് കേട്ടപ്പോള്‍ അതിന്റെ ഒരു നടുക്കം രണ്ട് ദിവസത്തോളം എന്റെ ഉള്ളിലുണ്ടായിരുന്നു. പിന്നെ ആ യാത്രയിലാണ് അച്ഛന്‍ ലാല്‍ സാറിനെക്കുറിച്ച് ആവശ്യമില്ലാത്ത സ്റ്റേറ്റ്മെന്റ് നടത്തുന്നത്. ലാല്‍ സാറിനെ ഇത് രണ്ടും നല്ല രീതിയില്‍ ബാധിക്കും.
ഇന്നസെന്റ് ഏട്ടന്റെ മരണം ഒരു വഴിക്ക് നടക്കുമ്പോഴാണ് ഏറ്റവും അടുത്ത സുഹൃത്ത് ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെ ലാല്‍ സാറിനോട് ചെയ്തത്. ലാല്‍ സാറിന്റെ ഇമോഷന്‍ എന്തായിരിക്കും അപ്പോള്‍.
പ്രിയപ്പെട്ട ഒരാളുടെ മരണം, അതിന്റെ അടുത്ത ദിവസം ഏറ്റവും പ്രിയസുഹൃത്ത് തന്നെക്കുറിച്ച് പറയുന്ന കാര്യം, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ലാല്‍ സാറിന് ഉണ്ടായിട്ടുള്ള വിഷമത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
പുള്ളി അതിനെ എങ്ങനെയാണ് എടുക്കുന്നതെന്ന് അറിയാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ അദ്ദേഹം ഇതിനെയെല്ലാം വളരെ മനോഹരമായി ഒഴിവാക്കി വിടുന്നതാണ്.
അതിനിടക്ക് ഞാന്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് കണ്ടു. വൈഫ് ഇരുന്ന് കാണുന്നത് കണ്ടപ്പോള്‍ ഒപ്പം കണ്ടതാണ്. അതിലും വെറുപ്പിക്കുന്ന കുറെ ആളുകളാണ്. ആ എപ്പിസോഡ് ലാല്‍ സാര്‍ തന്നെ നിര്‍ത്തിയിട്ട് പോയി. ഈ മനുഷ്യന്‍ ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു.
പുള്ളി അത്രയും വെറുത്തിട്ടാണ് അത് നിര്‍ത്തി പോയത്. ആ എപ്പിസോഡ് കണ്ടപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ എന്തൊരു വെറുപ്പിക്കലാണെന്ന് എനിക്കും തോന്നിപ്പോയി. അങ്ങനെ വെറുപ്പിക്കുന്ന, ആളുകള്‍, സുഹൃത്തിന്റെ മരണം, അച്ഛന്‍ പറഞ്ഞ കാര്യം, ഇതെല്ലാം ഒരാള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും,’ ധ്യാന്‍ പറഞ്ഞു.
Content Highlight: dhyan sreenivasan’s comment on big boss