| Monday, 24th July 2023, 5:52 pm

നിൽപ്പ് കണ്ടാൽ തോന്നും പുള്ളി പൊട്ടിപ്പോളിഞ്ഞ സംവിധായകനും നമ്മൾ സൂപ്പർ സ്റ്റാറുമാണെന്ന്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിര എന്ന ചിത്രത്തിലേക്ക് തന്നെ വളരെ ഔപചാരികമായിട്ടാണ് വിനീത് ശ്രീനിവാസൻ ക്ഷണിച്ചതെന്ന്‌ നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമ പരാജയപ്പെട്ട ഒരാൾ സൂപ്പർ സ്റ്റാറിന്റെ ഡേറ്റ് ചോദിക്കുന്ന പോലെയാണ് വിനീത് സിനിമയിലേക്ക് തന്നെ ക്ഷണിക്കാൻ വരുന്നതെന്നും ഇത്രയും സക്സസ്ഫുൾ ആയ ഒരു സംവിധായകന് ഇത്രയും വിനയം വേണോ എന്ന് താൻ ആലോചിക്കാറുണ്ടെന്നും ധ്യാൻ പറഞ്ഞു. 360 റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ചേട്ടൻ എപ്പോഴും വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്ന ആളാണ് പുള്ളി. അല്ലാത്തപ്പോൾ വളരെ ഫോർമൽ ആയിട്ടാണ് സംസാരിക്കുന്നത്.

തിര എന്ന ചിത്രം ചെയ്യുമ്പോൾ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന് നായകൻ ആകാൻ പറ്റുമോയെന്ന് വളരെ ഫോർമൽ ആയിട്ട് വന്നാണ് പുള്ളി ചോദിച്ചത്. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോട് വരെ ഇത്രയും വിനയത്തോടെയാണ് പടത്തിൽ അഭിനയിക്കുമോയെന്നു ചോദിച്ചത്.

ഈയിടെ എന്റെ ഒരു സിനിമ പൊട്ടിപ്പോളിഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ പുള്ളി എന്റെ അടുത്ത് വന്ന് പറഞ്ഞു ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന്. പൊട്ടിപൊളിഞ്ഞ സംവിധായകൻ സൂപ്പർ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാൻ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാൽ തോന്നിക്കൂ.
ഞാൻ ഒരു സിനിമ ചെയ്യാൻ പോകുവാണ്, ധ്യാന് അതിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ? തീയതി ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. നമുക്ക് തന്നെ തോന്നും നമ്മൾ എന്തോ വലിയൊരു സൂപ്പർ സ്റ്റാർ ആണെന്ന്. അതുപോലെയാണ് പുള്ളി വന്ന് ചോദിക്കുന്നത്.

ഡേറ്റ് നോക്കിയിട്ട് പറയാം ചേട്ടാന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. എത്രയും പെട്ടെന്ന് നോക്കിയിട്ട് പറയണേയെന്ന് പുള്ളി പറഞ്ഞു. മലയാളത്തിൽ ഇത്രയും സക്സസ്ഫുൾ ആയിട്ടുള്ള ഒരു ഡയറക്ടർ വേറെയില്ല, എല്ലാ പടങ്ങളും ഹിറ്റ്. അങ്ങനെയൊരാൾക്ക് ഇത്രയും വിനയം വേണോ എന്നാണ് എന്റെ സംശയം. ആ വിനയം പുള്ളീടെ കൂടെ തന്നെയുള്ളതാണ്. എന്റെ അടുത്ത് പോലും ഇങ്ങനെയാണ്, അപ്പോൾ പുറത്തുള്ളവരുടെ അടുത്ത് പറയണ്ടല്ലോ,’ ധ്യാൻ പറഞ്ഞു.

അഭിമുഖത്തിൽ നടി നയൻതാര തന്റെ സഹോദരിയെപോലെയാണെന്നും തനിക്ക് എപ്പോൾ വേണമെങ്കിലും എന്തും സംസാരിക്കാമെന്നും ധ്യാൻ പറഞ്ഞു.

‘നയൻതാരയോട് എനിക്കൊരു സഹോദരിയോടെന്നപോലുള്ള സ്നേഹമാണ്. പുള്ളിക്കാരിക്ക് എന്നോടുള്ള സ്നേഹവും ഇഷ്ടവും പലപ്പോഴായി എനിക്ക് മനസ്സിലായിട്ടുണ്ട്. എന്നോട് പറഞ്ഞിട്ടുമുണ്ട് ഒരു സഹോദരനെ പോലെയാണെന്ന്. കൂടാതെ പുള്ളിക്കാരി അത്തരത്തിൽ ഒരു സ്പേസ് എനിക്ക് തന്നിട്ടുണ്ട്,’ ധ്യാൻ പറഞ്ഞു.

Content Highlights: Dhyan Sreenivasan on vineeth Sreenivasan

We use cookies to give you the best possible experience. Learn more