അടുത്തിടെ തിയേറ്ററുകളിലെത്തിയ വിജയ ചിത്രങ്ങളിലൊന്നാണ് നദികളില്‍ സുന്ദരി യമുന. നീണ്ട പരാജയങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശീനിവാസന് ലഭിച്ച വിജയം കൂടിയായിരുന്നു ഈ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ നടത്തിയ പരാമര്‍ശം ശ്രദ്ധ നേടുകയാണ്.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമയുടെ റിലീസിന് ശേഷം റിവ്യൂവേഴ്‌സ് പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കുമെന്ന് പേടിയുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. പത്ത് പേര് കണ്ടാല്‍ മതിയെന്ന് ആലോചിക്കുമ്പോഴാണ് പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നായിരുന്നു ധ്യാനിന്റെ മറുപടി.
‘കുറച്ച് പേര് കണ്ടിട്ട് കറക്ട്‌നെസ് എന്തെങ്കിലുമുണ്ടെങ്കില്‍ കറക്ട് ചെയ്ത് വിടാം. ചെറിയ രീതിയില്‍ പൊളിറ്റിക്‌സ് ഉണ്ട്. സോഷ്യല്‍ സറ്റയറോ പൊളിറ്റിക്കല്‍ സറ്റയറോ അല്ല സിനിമ. ഹ്യൂമറാണ്. രാഷ്ട്രീയത്തിന്റെ ഒരു ഫ്‌ളേവര്‍ ഉണ്ടെന്നുള്ളതല്ലാതെ രാഷ്ട്രീയമൊന്നുമല്ല ഈ സിനിമയിലെ ഡിസ്‌കഷന്‍. സോഷ്യല്‍ സറ്റയറല്ലാത്തതുകൊണ്ട് പൊളിറ്റിക്കലി ഇന്‍കറക്ടായ സ്റ്റേറ്റ്‌മെന്റുകളൊന്നും ഇല്ല,’ ധ്യാന്‍ പറഞ്ഞു.