നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകനാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ ധ്യാന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017ല്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥയിലും 2019ല്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ സംവിധാനരംഗത്തും ധ്യാന്‍ അരങ്ങേറി. മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെ അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് അഹങ്കാരമുണ്ടെന്ന് ധ്യാന്‍ അഭിപ്രായപ്പെട്ടു.
‘കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ല. ഒരിക്കലും ആകില്ല. വായനയിലൂടെ നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ല. ഞാന്‍ കണ്ടിട്ടുള്ള മിക്ക എഴുത്തുകാര്‍ക്കും, അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ട്.
ഈ അടുത്ത കാലത്ത് ഇതുപോലെ ‘ക’യുടെ ഒരു സെഷനില്‍ ഒരു എഴുത്തുകാരനോട് ഒരാള്‍ ഒരു ചോദ്യം ചോദിക്കുന്നു, ആ ചോദ്യത്തിനോട് അയാള്‍ ഒഫന്‍ഡഡ് ആവുന്നു, ഒഫന്‍ഡഡ് ആയിട്ട് അതിന് അയാള്‍ കൗണ്ടറായിട്ട് ഒരു മറുപടി കൊടുക്കുന്നു. അതൊരു തഗ്ഗ് മറുപടിയായിക്കണ്ട് ആളുകള്‍ കൈയടിക്കുന്നു.
പക്ഷേ ഇത്രയും വായിച്ച, ഇത്രയും അറിവുള്ള ഒരാള്‍ക്ക് ആ ചോദ്യത്തെ എങ്ങനെ ലൈറ്റ് ഹാര്‍ട്ടഡായിട്ട് സരസമായ മറുപടിയിലൂടെ ഹാന്‍ഡില്‍ ചെയ്യാനറിയാത്തത് അയാളുടെ തോല്‍വിയല്ലേ? പിന്നെ എന്ത് വായന എന്ത് അറിവ്?,’ ധ്യാന്‍ പറഞ്ഞു. കുറച്ചു വര്‍ഷം മുമ്പുള്ള ‘ക’ അക്ഷരോത്സവത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, തന്നോട് ചോദ്യം ചോദിച്ച ഒരാളോട് നല്‍കിയ മറുപടിയെ ഉദ്ദേശിച്ചാണ് ധ്യാന്‍ ഇത് പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Content Highlight: Dhyan Sreenivasan criticize writers