വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖങ്ങളിലെല്ലാം സിനിമയെ കുറിച്ച് ധ്യാൻ ഒരുപാട് സംസാരിച്ചിരുന്നു. എന്നാൽ സിനിമക്കെതിരെ പിന്നീട് ഉയർന്ന് വന്ന ട്രോളുകൾ വിനീത് ശ്രീനിവാസനെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ധ്യാൻ.
സിനിമയെ കുറിച്ച് അത്തരം അഭിപ്രായങ്ങൾ വന്നതാണ് വിനീതിന് വിഷമമായതെന്നും ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ അതിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. ഇനി ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്നും ധ്യാൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.
‘വ്യക്തിപരമായ വിഷമമാണെങ്കിൽ കുഴപ്പമില്ല. പുള്ളിയുടെ സിനിമയെ പറ്റി പറഞ്ഞപ്പോൾ സ്വഭാവികമായിട്ടും നല്ല വിഷമമായി. പുള്ളിയുടെ മാത്രം സിനിമയലല്ലോ എന്റേം കൂടെ സിനിമയാണല്ലോ.
ആ സിനിമയ്ക്ക് കിട്ടിയ ട്രോൾ ചേട്ടന് ചെറിയ വിഷമമുണ്ടാക്കിയെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്. ഒരു ദിവസം എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായി ഞങ്ങൾ തമ്മിൽ കണ്ടു. അന്ന് പുള്ളി എന്നോട് പറഞ്ഞത് നീ തന്നെ ആ സിനിമയെ പൊക്കിയടിച്ചു നീ തന്നെ അതിനെ താഴ്ത്തിയിട്ടുവെന്ന്.
പിന്നെ ഒരുപാട് സിനിമകൾ ചെയ്യുന്നത് ഞാൻ അവസാനിപ്പിച്ചു. അതൊരു സീസണായിരുന്നു,’ധ്യാൻ പറയുന്നു.
Content Highlight: Dhyan Sreenivasan About Vineeth Sreenivasan And Varshangalkk Shesham Movie