വിനീത് ശ്രീനിവാസന്‍ തടി കുറക്കാന്‍ ആവശ്യപ്പെട്ടതിനെ പറ്റി സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നല്ല സിനിമകള്‍ വരികയാണെങ്കില്‍ തടി കുറക്കണമെന്നും അത് ഫലം ചെയ്യുമെന്നും വിനീത് പറഞ്ഞെന്ന് ധ്യാന്‍ പറഞ്ഞു. ആവറേജ് സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് മറുപടി കൊടുത്തപ്പോള്‍ താന്‍ ഒരു നല്ല സിനിമയുമായി വന്നെങ്കിലോ എന്നാണ് വിനീത് ചോദിച്ചതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഞാന്‍ നടനും സിനിമയില്‍ അഭിനയിക്കുന്ന ആളാണെന്നുമുള്ള തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ടാകാറില്ല. ഇനി തടി കുറച്ചിട്ട് വന്നു ചെയ്യുന്ന സിനിമ വളരെ നല്ലതായിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
നീ തടി കുറയ്ക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്ന് ചേട്ടന്‍ എന്നോട് ചോദിച്ചിരുന്നു. നല്ല സിനിമ വരികയാണെങ്കില്‍ തടി കുറച്ചോ, ഫലമുണ്ടാകുമെന്നും പറഞ്ഞു. നല്ല സിനിമയൊന്നും ഇല്ല, ചെയ്യുന്നതൊക്കെ ആവറേജ് സിനിമകളാണ് ഞാന്‍ പറഞ്ഞു. ഞാനെങ്ങാനും ഒരു നല്ല സിനിമയുമായി വന്നെങ്കിലോ എന്ന് ചേട്ടന്‍ പറഞ്ഞു. ആ സിനിമ അടുത്തുതന്നെ ഉണ്ടാവും, ഞാന്‍ തടി കുറച്ചാല്‍ ആ സിനിമ നടക്കും. ഇനി കുറച്ചില്ലെങ്കില്‍ വേറെ ആളെ എടുക്കുമെന്നും പറഞ്ഞിട്ടുണ്ട്,’ ധ്യാന്‍ പറഞ്ഞു.
അതേസമയം ധ്യാന്‍ ഉള്‍പ്പെടെ വന്‍താരനിരയുമായി വിനീത് പ്രഖ്യാപിച്ച പുതിയ ചിത്രം ചര്‍ച്ചയായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് വര്‍ഷങ്ങള്‍ക്കു ശേഷം എന്നാണ്. ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ്.
നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നിത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: dhyan sreenivasan about the film with vineeth sreenivasan