2013ല്‍ വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര.
ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന് സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.
തിര സിനിമയ്ക്കൊരു രണ്ടാംഭാഗമുണ്ടാവുമെന്ന റൂമറുകൾ നാളുകളായി നിലനിൽക്കുന്നതാണ്. എന്നാൽ തിരയ്ക്ക് തീർച്ചയായും ഒരു രണ്ടാംഭാഗമുണ്ടാകുമെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മിക്കവാറും ആ ചിത്രം താൻ സംവിധാനം ചെയ്യുമെന്നും ധ്യാൻ പറഞ്ഞു.
തിരയോടൊപ്പം അടി കപ്യരെ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗവും ഉണ്ടായേക്കാമെന്നും ധ്യാൻ സൂചന നൽകി. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം റെഡിയായിട്ടുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
‘അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ മുമ്പും അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് അടി കപ്യാരിന്റെ രണ്ടാംഭാഗവും തിരയുടെ രണ്ടാംഭാഗവും ഉണ്ടാവും.
പക്ഷെ ഇതെപ്പോൾ ഉണ്ടാവുമെന്ന് മാത്രം ചോദിക്കരുത്. എന്തായാലും ഉണ്ടാവും.. രണ്ടും പ്ലാനിങ്ങിലുണ്ട്. തിര 2 എന്തായാലും ഉണ്ടാവും. തിര ചിലപ്പോൾ ഞാൻ സംവിധാനം ചെയ്യും. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം സെറ്റായിട്ടുണ്ട് പക്ഷെ അടി കപ്യാരെ കൂട്ടമണി ഒന്നുമായിട്ടില്ല,’ധ്യാൻ പറയുന്നു.
Content Highlight: Dhyan Sreenivasan About Second Part Of Thira And Adi Kapyare Kootamani