വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. 75 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമക്കെതിരെ പല ട്രോളുകളും വന്നിരുന്നു. അതിലൊന്നാണ് പ്രണവിന്റെ മേക്കപ്പ്.
പ്രണവിന് ഒട്ടും ചേരാത്ത തരത്തിലുള്ള മേക്കപ്പാണെന്നാണ് പലരും ഒ.ടി.ടി. റിലീസിന് ശേഷം അഭിപ്രായപ്പെട്ടത്. ഷൂട്ടിന്റെ സമയത്ത് പ്രണവിന്റെ മേക്കപ്പ് കണ്ടപ്പോള്‍ തനിക്കും അജുവിനും ഇതേ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിനീതിന് യാതൊരു സംശയവുമില്ലായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ആ മേക്കപ്പില്‍ കണ്‍വിന്‍സാകേണ്ടയാള്‍ വിനീതാണെന്നും പുള്ളിക്ക് കണ്‍വിന്‍സായതുകൊണ്ട് അതില്‍ മറ്റാരും അഭിപ്രായം പ്രകടിപ്പിക്കാത്തതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ എനിക്കും അജുവിനും ആദ്യമേ ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മാത്രമല്ല, സെറ്റിലുള്ള പലര്‍ക്കും ഇതേ സംശയമുണ്ടായിരുന്നു. പക്ഷേ ആരു ഒന്നും പറഞ്ഞില്ല. കാരണം, ഏട്ടന്‍ ആ മേക്കപ്പില്‍ 100 ശതമാനം കണ്‍വിന്‍സ്ഡ് ആയിരുന്നു.
അള്‍ട്ടിമേറ്റ്‌ലി ഡയറക്ടറുടെ വാക്കാണല്ലോ അവസാനത്തേത്. ആ ഒരു കാര്യം കൊണ്ട് ഞാനും അജുവും പ്രണവിന്റെ മേക്കപ്പിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. അതുപോലെ എന്റെ മേക്കപ്പിലും എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കാരണം, ഞാന്‍ ഇതിന് മുമ്പ് ഇത്രക്ക് മേക്കപ്പ് ചെയ്തിട്ടില്ല.അതുകൊണ്ട് തന്നെ ഇതൊക്കെ ചെയ്ത് വരുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് എനിക്ക് യാതൊരു ഐഡിയയുമില്ല.
ഏട്ടന്‍ ഞങ്ങളുടെ മേക്കപ്പില്‍ കണ്‍വിന്‍സ്ഡായി. അത് മതിയാകുമെന്ന് ഞാനും വിചാരിച്ചു. പക്ഷേ സത്യം പറഞ്ഞാല്‍ സെക്കന്‍ഡ് ഹാഫില്‍ വയസ്സായിട്ടുള്ള പോര്‍ഷന്‍ ചെയ്യേണ്ടിയിരുന്നത് ലാലങ്കിളും അച്ഛനുമായിരുന്നു. ലാലങ്കിള്‍ ഡേറ്റ് കൊടുത്തതുമാണ്. പക്ഷേ അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് ഏട്ടന്‍ സ്‌ക്രിപ്റ്റ് കുറെ തിരുത്തിയെഴുതിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ കാണുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about Pranav Mohanlal’s makeup in Varshangalkku Sesham