മലയാളത്തിലെ താര സഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അജു വർഗീസ്, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ, നിവിൻ പോളി തുടങ്ങിയ താര നിരക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷൂട്ട് ചെയ്യുമ്പോൾ വിനീത് ഇമോഷണൽ ആകാറുണ്ടെന്ന് ധ്യാൻ പറഞ്ഞു. ചിത്രത്തിൽ വിനീതിന് ഏതങ്കിലും സീൻ വർക്ക് ഔട്ട് ആയാൽ കണ്ണൊക്കെ നിറയാറുണ്ടെന്ന് ധ്യാൻ പറഞ്ഞു. പ്രണവ് മോഹൻലാൽ തനിക്ക് പറ്റിയ കമ്പനിയാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ചീനാ ട്രോഫിയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ഏട്ടന്റെ പടത്തിൽ ഞാനും അപ്പുവും അഭിനയിക്കുമ്പോൾ പോലും ഞങ്ങൾ ഭയങ്കര ഡിറ്റാച്ഡ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. പക്ഷേ ഏട്ടൻ ഭയങ്കര ഇമോഷണൽ ആയിട്ടാണ് ആ സിനിമയെ കൈകാര്യം ചെയ്യുന്നത്. ചില സീൻ വരുമ്പോൾ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ നമുക്ക് കാണാം. ഞങ്ങൾക്ക് ആ മൊമെന്റിലുള്ള ആക്ഷൻ കട്ട് കഴിഞ്ഞാൽ അത് കൊണ്ടുനടക്കുകയൊന്നുമില്ല. ചിലർക്ക് അത് ഭയങ്കര പേഴ്സണൽ ആണ്.
ഏട്ടൻ ചില സമയത്ത് മ്യൂസിക് എല്ലാം വെച്ചിട്ടാണ് ഷൂട്ട് ചെയ്യുക. ചില സീനുകൾ ഒക്കെ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാകും. ഞാൻ അത് കഴിഞ്ഞശേഷം കഴിഞ്ഞോ അടുത്തസീൻ എന്താ എന്നായിരിക്കും ചോദിക്കുക. നമുക്കത് ഭയങ്കര മെക്കാനിക്കൽ ആയി തുടങ്ങി. ഞാൻ അടുപ്പിച്ച് പടം ചെയ്തു അതൊരു മെക്കാനിക്കൽ ആയി തോന്നിത്തുടങ്ങി.
അപ്പു എന്നെ പോലെ ആയതുകൊണ്ട് എനിക്കൊരു കമ്പനി ഉണ്ട്. ആരോ നിർബന്ധിച്ച് കൊണ്ട് ഇരുത്തിയ പോലെയാണ് ഞങ്ങൾ രണ്ടുപേരും. ഏട്ടന് വേണ്ടി ചെയ്യുന്ന ഒരു സിനിമ എനിക്ക് അത് ഭയങ്കര പേഴ്സണൽ ആണ്. ഏട്ടൻ പറയുന്നത് കേൾക്കുക തിരിച്ചു റൂമിൽ പോവുക. പരിപാടി കഴിയുക പോവുക എന്നല്ലാതെ മറ്റൊന്നുമില്ല,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Dhyan sreenivasan about pranav mohanlal and his friendship