ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. സിനിമ നിര്‍മിച്ചത് നടന്‍ അജു വര്‍ഗീസാണ്. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നയന്‍താരയോട് കഥ റയാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
കഥ പറയാന്‍ പോയ ദിവസം തനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ലെന്നും ഒരുപാട് വൈകിയാണ് ചെന്നൈയിലെത്തിയതെന്നും ധ്യാന്‍ പറഞ്ഞു. എങ്കിലും തനിക്ക് വേണ്ടി ബാക്കി അപ്പോയിന്‍മെന്റ്‌സ് അവര്‍ മാറ്റി വെച്ചെന്നും ധ്യാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഡേറ്റ് തന്നെന്നും നിര്‍മാതാവിന് നമ്പര്‍ കൊടുക്കരുത് എന്ന് പറഞ്ഞെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘തലേദിവസം തന്നെ നയന്‍താരയെ കാണാനുള്ള അപ്പോയിന്‍മെന്റ് ഞാനെടുത്തു. നാല് മണിക്ക് കഥ കേള്‍ക്കാമെന്നാണ് പറഞ്ഞത്. പക്ഷെ രാവിലത്തെ ഫ്‌ളൈറ്റ് ഞാന്‍ മിസ്സ് ചെയ്തു. പിന്നെ ഞാന്‍ ഉച്ചത്തേക്കുള്ള ഫ്‌ളൈറ്റെടുത്തു. അപ്പോള്‍ അജു എന്നെ വിളിച്ചു എവിടെ ആണെന്ന് ചോദിക്കാന്‍.
ഞാന്‍ പറഞ്ഞു എയര്‍പോര്‍ട്ടിലാണെന്ന്. പുള്ളി കരുതിയത് ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടിലാണെന്നാണ്. പക്ഷെ ഞാന്‍ നമ്മുടെ ഇവിടെയായിരുന്നു. ഞാന്‍ രണ്ടാമത് എടുത്ത ഫ്‌ളൈറ്റും ഡിലേയായി. അങ്ങനെ നാല് മണിക്കുള്ള അപ്പോയിന്‍മെന്റെടുത്ത ഞാന്‍ അഞ്ചര ആയപ്പോഴാണ് അവിടെയെത്തുന്നത്. രാത്രി അപ്പോയിന്‍മെന്റുള്ളവര്‍ വരെ രണ്ട് മണിക്ക് അവിടെ വന്ന് നില്‍ക്കുന്നുണ്ടായിരുന്നു.
എന്നെ ഗെറ്റൗട്ട് അടിക്കുമെന്ന് ഉറപ്പിച്ചാണ് ഞാന്‍ അങ്ങോട്ട് പോകുന്നത് തന്നെ. പിന്നെ ഞാന്‍ അകത്ത് കയറി കഥപറയാന്‍ തുടങ്ങി. കഥ പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നു എനിക്ക് കുറച്ച് സമയം മാത്രമേയുള്ളു എന്ന്. പക്ഷെ കഥ കേട്ട് കുറച്ചായപ്പോള്‍ അവര്‍ ബാക്കി അപ്പോയിന്‍മെന്റെല്ലാം കാന്‍സല്‍ ചെയ്തു.
ഒന്ന് ഒന്നര മണിക്കൂര്‍ അവര്‍ എനിക്ക് സമയം തന്നു. ബാക്കിയുള്ളവരൊക്കെ കഥ കേട്ട് കഴിയുമ്പോള്‍ അടുത്ത സിറ്റിങ്ങിലിരിക്കാം സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കണം എന്നൊക്കെയാണ് പറയാറ്. പക്ഷെ അവര്‍ എന്നോട് ഒന്നും പറഞ്ഞില്ല, ഡേറ്റ് എപ്പോഴാണ് വേണ്ടത് എന്നാണ് ചോദിച്ചത്.
പിന്നെ കഥകേട്ട് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നു, പ്രൊഡ്യൂസര്‍മാര്‍ക്ക് ആര്‍ക്കും എന്റെ നമ്പര്‍ കൊടുക്കരുതെന്നും അവര്‍ എന്നെ വിളിക്കരുതെന്നും. അതുകൊണ്ട് എന്താ പടം കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും ഇന്നുവരെ നയന്‍താരയുടെ നമ്പര്‍ അജുവിന്റെ കയ്യിലില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: dhyan sreenivasan about nayanthara and aju varghese