സിനിമ മോശമാണെങ്കിലും നല്ല പരിശ്രമമാണെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ ഒരു പരിഗണന നല്‍കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ചേട്ടനായ വിനീത് അത്തരത്തില്‍ പരിഗണന കിട്ടിയിട്ടുള്ള ആളാണെന്ന് തോന്നിയിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ഒരു ഭയങ്കര സിനിമയായി തനിക്ക് തോന്നിയിട്ടില്ലെന്നും ചേട്ടനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം ആ സിനിമക്കും കിട്ടിയതാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘സിനിമ മോശമാണെങ്കിലും ഒരു നല്ല ശ്രമം നടത്തി എന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയാണെങ്കില്‍ കുഴപ്പമില്ല, ശരിയായിക്കോളും എന്നൊരു പരിഗണന പ്രേക്ഷകര്‍ കൊടുക്കാറുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ ഏട്ടന് അങ്ങനെയൊരു പരിഗണന കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഏട്ടനെ പാട്ടുകാരന്‍ എന്ന രീതിയില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.
മലര്‍വാടി 100 ദിവസം ഓടിയിരുന്നു. മലര്‍വാടി ഭയങ്കര സിനിമയാണോ എന്ന് ചോദിച്ചാല്‍ ഒരു ഭയങ്കര സിനിമയല്ല. പക്ഷേ ആളുകള്‍ക്ക് ഏട്ടനോടുള്ള ഇഷ്ടം ആ സിനിമക്കും കിട്ടിയിട്ടുണ്ട്. ഇപ്പോഴും ഏട്ടനോട് ആളുകള്‍ക്ക് ആ ഇഷ്ടമുണ്ട്. വിനീതിന്റെ സിനിമയല്ലേ എന്ന് പറയും. ആ പരിഗണന കിട്ടുന്ന ഒറ്റയൊരാള്‍ ഏട്ടനാണ്.
നടനെന്ന നിലയിലും ഗായകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ആളുകള്‍ക്ക് അത്തരത്തില്‍ ഒരു ഇഷ്ടമുള്ള ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഏട്ടന്‍. പിന്നെ പാട്ട് പാടുന്ന ആളുകളോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മ്യുസിഷന്‍ ടേണ്‍ഡ് ആക്ടറും മ്യുസിഷ്യന്‍ ടേണ്‍ഡ് ഡയറക്ടറുമാണ് ഏട്ടന്‍. അതുകൊണ്ടാണ് ഇടക്ക് ഞാന്‍ രണ്ട് പാട്ടൊക്കെ പാടിയത്. ആ ഇഷ്ടം നമുക്കും കിട്ടിയാലോ,’ ധ്യാന്‍ പറഞ്ഞു.
Content Highlight: dhyan sreenivasan about malarvadi arts club