| Saturday, 9th December 2023, 1:06 pm

പ്രായത്തിന് മൂത്തതാണെങ്കിലും ആ നടന്മാരെ വിളിച്ച് എന്ത് അലമ്പും പറയാൻ പറ്റും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിന്റെ പ്രിയ താരപുത്രനിൽ ഒരാളും കൂടിയാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ നായകനായി ബിഗ് സ്‌ക്രീനിൽ എത്തിയ ധ്യാൻ പിന്നീട് വന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ധ്യാനിന്റെ നിരവധി ചിത്രങ്ങൾ ഓരോ മാസവും റിലീസ് ചെയ്യുന്നത്.

ജാഫർ ഇടുക്കിയെക്കുറിച്ചും ജോണി ആന്റണിയെക്കുറിച്ചൊക്കെയുള്ള അനുഭവം ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് താരം. ജാഫർ ഇടുക്കിയും ജോണി ആന്റണിയും നടൻ എന്നതിലുപരി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ധ്യാൻ പറഞ്ഞു. സൂര്യന് താഴെയുള്ള എന്ത് കാര്യത്തെക്കുറിച്ചും ഇവരുമായി ചർച്ചചെയ്യാമെന്നും എന്ത് അലമ്പും പറയാനുള്ള സ്വാതന്ത്ര്യം ഉള്ള ആളുകളാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ജോണി ആന്റണി ആഴ്ചയിൽ ഒരു ദിവസം തന്നെ എന്തായാലും വിളിക്കുമെന്നും ധ്യാൻ പറഞ്ഞു.

‘ആക്ടർസിനെക്കാളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഏജ് വൈസ് നോക്കുമ്പോൾ എന്നെക്കാട്ടിലും പ്രായമുള്ള ആളുകളാണ്. പക്ഷേ ഭയങ്കര അടുപ്പമുള്ള സുഹൃത്തുക്കളാണ്. സൂര്യന് താഴെയുള്ള എല്ലാ കാര്യത്തെപ്പറ്റിയും ഞങ്ങൾ ചർച്ച ചെയ്യും. ലോകത്തിലെ എല്ലാ അലമ്പും പറയാൻ എനിക്ക് സ്വാതന്ത്ര്യം ഉള്ള ആൾക്കാരാണ് ഈ രണ്ടുപേരും. എനിക്ക് തോന്നുന്നു എന്റെ സമപ്രായക്കാരായ പല ആക്ടർസിനോടും സംസാരിക്കാൻ പറ്റാത്ത പല കാര്യങ്ങളും ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇവരുമായിട്ടാണ്.


ജോണി ചേട്ടന് ഒരാഴ്ച കൂടുമ്പോൾ എന്നെ ഫോൺ വിളിച്ചു ബന്ധപ്പെടുന്ന ഒരാളാണ്. ഒരാഴ്ച കഴിയുമ്പോൾ ജോണിച്ചേട്ടന്റെ ഒരു വിളി ഉണ്ടാകും അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കും. ഒരഞ്ചു ദിവസത്തിനുള്ളിൽ ഒരു കോൽ മസ്റ്റാണ്. അതുപോലെതന്നെയാണ് ജാഫറിക്കയും എവിടെപ്പോയാലും എപ്പോ കാണുകയാണെങ്കിലും അങ്ങനെത്തന്നെയാണ്. ഒരു വിളി ഒരു സംസാരം ഉണ്ടാവും. അത്രയും നല്ല സുഹൃത്തുക്കൾ ആണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan sreenivasan about jafar idukki and johny antony

We use cookies to give you the best possible experience. Learn more