Entertainment news
ചേട്ടന് പരിചയമുള്ള ആളുകളെവെച്ച് പടം ചെയ്യാനാണ് പുള്ളിക്ക് ഇഷ്ടം: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 05, 03:32 am
Monday, 5th February 2024, 9:02 am

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര പുത്രനാണ് ധ്യാൻ ശ്രീനിവാസൻ. നടനും സംവിധായകനുമായ ധ്യാൻ അഭിനയിച്ച പുതിയ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. ധ്യാനിന് പുറമെ ദുർഗ കൃഷ്ണ, ഉർവശി, ഷൈൻ ടോം ചാക്കോ, മുകേഷ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കൂട്ടുകെട്ടിൽ നിന്നാണ് സിനിമ കുറെ കിട്ടുക എന്നത് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. എന്നാൽ സംവിധായകർ അവരുടെ കംഫേർട്ട് സോണിൽ നിന്ന് പടമെടുക്കാറുണ്ടെന്ന് ധ്യാൻ പറഞ്ഞു. ഉദാഹരണത്തിന് തന്റെ ചേട്ടനായ വിനീത് ശ്രീനിവാസൻ അങ്ങനെയാണെന്നും അദ്ദേഹത്തിന് അടുപ്പമുള്ളവരെ വെച്ച് പടമെടുക്കാൻ കംഫർട്ട് ആണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘അങ്ങനെയൊന്നുമില്ല. അവരുടെ കൂട്ടത്തിൽ തന്നെ സിനിമ കിട്ടാത്ത ആളുകളുമുണ്ട്. അങ്ങനെയാണെങ്കിൽ ട്രിവാൻഡ്രംകാർ അവിടെയുള്ളവരെ മാത്രം വെച്ച് പടം എടുക്കണം, കൊച്ചിക്കാർ കൊച്ചിക്കാരെ മാത്രം വെച്ച് പടമെടുക്കണം, അങ്ങനെ ഒന്നുമില്ല. എന്തായാലും ഒരു ഫേവറിസം ഉണ്ടല്ലോ. ഉദാഹരണം എന്റെ ചേട്ടൻ തന്നെ. കാരണം നമ്മൾ അടുത്ത് നിൽക്കുന്ന ഒരാളെ കുറിച്ച് തന്നെ പറയാലോ വേറെ ഒരാളെ പറ്റി പറയണ്ടല്ലോ.

ചേട്ടന് ഏറ്റവും അറിയുന്ന ആൾക്കാരെ വെച്ച് പടം ചെയ്യാനാണ് പുള്ളിക്ക് ഇഷ്ടം. പുള്ളി സംസാരിക്കുന്ന, പരിചയമുള്ള ആളുകളെവെച്ച് പടം ചെയ്യാൻ അദ്ദേഹം കംഫർട്ടബിൾ ആണ്. ഇതിന്റെയൊക്കെ കാരണം കംഫർട്ട് എന്നുണ്ടല്ലോ.

ഒരു ഡയറക്ടർ ആണല്ലോ തീരുമാനിക്കുന്നത് ആരെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന്. പ്രധാന നടൻമാർ ഈ കുട്ടിയെ നടിയാക്കാം എന്നൊക്കെ പറയും, എന്നല്ലാതെ അതിൽ ഭയങ്കരമായി കൈകടത്തി ഈ കുട്ടിയെ തന്നെ വെച്ചാൽ മതി എന്ന് പറയുന്ന നായകന്മാർ ഒന്നുമില്ല. ഡയറക്ടർ ആണല്ലോ അടിസ്ഥാനപരമായി തീരുമാനിക്കുന്നത്. ഈ ആളുകൾ എന്റെ സിനിമയിൽ ഉണ്ടാവണമെന്ന്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan sreenivasan about his brother’s technique