| Thursday, 23rd June 2022, 3:39 pm

വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഞങ്ങള്‍ കുറേ വര്‍ഷം അഭിനയിച്ചു, ആ അഭിനയം കണ്ടാണ് പുള്ളി സിനിമയിലേക്ക് വിളിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങിയ സിനിമയില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രകാശന്‍ പറക്കട്ടെയുടെ കഥ എഴുതിയതിനെക്കുറിച്ചും തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സഹോദരന്‍ വിനീത് ശ്രീനിവാസനുമായുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എന്റെ പതിനെട്ട്- പത്തൊമ്പത് വയസിലൊക്കെ വലിയ ആഗ്രഹങ്ങളോ ലക്ഷ്യമോ ഡ്രീമോ ഒന്നും എനിക്കില്ല. 22 വയസ് പ്രായത്തിലൊന്നും ഇല്ല. അങ്ങനത്തെ ആള്‍ക്കാര്‍ക്കൊന്നും ഈ നാട്ടില്‍ ജീവിക്കണ്ടേ. അങ്ങനെയുള്ള ആളുകളൊക്കെ എങ്ങനെ സര്‍വൈവ് ചെയ്യും.

നമുക്ക് ലക്ഷ്യമോ ഒന്നുമില്ല. നമ്മളെ ഇനി ആരെങ്കിലുമൊക്കെ പിടിച്ച് തള്ളി ലക്ഷ്യത്തിലേക്ക് എത്തിക്കണം. അങ്ങനെ എത്തിപ്പെട്ടതാണ് ഞാനും അജുവുമൊക്കെ. ഒരാള് ഞങ്ങളെ തള്ളിവിട്ടതാണ്

”എനിക്ക് ലക്ഷ്യമൊക്കെ ഉണ്ടായിരുന്നു” എന്ന് അജു ഇതിനിടെ പറഞ്ഞപ്പോള്‍, ”ഓ പിന്നെ, ഞാന്‍ ഈ ഇന്റര്‍വ്യൂ ബോയ്‌കോട്ട് ചെയ്യും, അവന്റെയൊരു ലക്ഷ്യം, ഒരു ലക്ഷ്യവുമില്ല,” എന്നായിരുന്നു ധ്യാന്‍ ഇതിന് നല്‍കിയ മറുപടി.

”നമ്മളെ ഒരാള് കൊണ്ടുവെച്ച് തരണം. അത് ഒരാളാണ്. ഇതൊക്കെ പറഞ്ഞുവരുന്നത് ചേട്ടനെ പറ്റിയാണ് (വിനീത് ശ്രീനിവാസന്‍). പുള്ളിയുടെ ഒരു വിഷന്‍ ആയിരിക്കാം. ഇവനിലൊരു നടനുണ്ട് (അജു വര്‍ഗീസ്) എന്നും എന്നിലൊരു നടനുണ്ട് എന്നും പുള്ളി തിരിച്ചറിഞ്ഞു.

ഒരു ടാലന്റും ഇല്ലാതെ ഞങ്ങളെ കൊണ്ടുവരേണ്ട കാര്യമുണ്ടോ, ഇല്ല. അപ്പൊ ഞങ്ങളെ യൂസ് ചെയ്യുകയായിരുന്നു പുള്ളി.

എനിക്ക് ഹൃദയം സിനിമയില്‍ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. അതില്‍ ഒരു ഫോട്ടോഗ്രാഫറുടെ റോള്‍ അജു ചെയ്തല്ലോ. അത് എത്ര പുതുമുഖ നടന്മാര്‍ക്ക് കൊടുക്കാം. സിനിമയില്‍ ബാക്കിയെല്ലാം പുതുമുഖങ്ങളായിരുന്നു. എന്തുകൊണ്ട് അത് അജുവിന് കൊടുത്തു,”

അതാണ് ഇവിടുത്തെ പോയിന്റ്. ബേസിക്കലി, അജു വര്‍ഗീസ് എന്ന നടനെ എക്‌സ്‌പ്ലോയിറ്റ് ചെയ്യുകയാണ് പുള്ളി (വിനീത്), എന്നാണ് എന്റെ പോയിന്റ്.

ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില്‍. നാടോടിക്കാറ്റില്‍ അച്ഛന്‍ പറഞ്ഞത് പോലെ ‘അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില് അല്ല നാടകത്തില്,’ എന്ന് പറയുന്നത് പോലെയാണ്. വീട്ടിലും നാട്ടുകാരുടെയും ഒക്കെ മുന്നില്‍ ഞങ്ങള്‍ അഭിനയിച്ചിരുന്നു, കുറേ വര്‍ഷം. ആ അഭിനയം അദ്ദേഹം അടുത്ത് നിന്ന് കണ്ടിട്ടുമുണ്ട്. അദ്ദേഹത്തിന് (വിനീത്) ബുദ്ധി ഉള്ളതുകൊണ്ട് ആവശ്യമുള്ള കഥാപാത്രത്തിലേക്ക് വിളിച്ചു,” ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about his and Aju Varghese’s acting how they were chosen by Vineeth Sreenivasan for movies

Latest Stories

We use cookies to give you the best possible experience. Learn more