ദീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന പേര് കിട്ടിയതെന്ന് ധ്യാൻ ശ്രീനിവാസൻ. വിജയ് ചോക്ലേറ്റ് ഹീറോ ആയി ഇരിക്കുന്ന സമയത്ത് ആളുകൾക്ക് സെലിബ്രേറ്റ് ചെയ്യാൻ ഒരു മാസ് ഹീറോ, ഒരു ആക്ഷൻ ഹീറോ വേണം എന്ന സ്ഥലത്താണ് ദീന സിനിമ വരുന്നതെന്നും ധ്യാൻ പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കമൽ ഹാസൻ, രജിനികാന്ത്, ശരത് കുമാർ വരുന്നു. വിജയകാന്ത്,സത്യരാജ്, വരുന്നു. ഇങ്ങനെ പല പല ആളുകളും വരുന്നു. ഇതെല്ലാം കഴിഞ്ഞിട്ട് പിന്നെ ഒരു മാസ് ഹീറോ വരുന്നത് ദീന എന്ന പടത്തിലൂടെ അജിത്താണ്. അതിനു മുന്നേ ചെറിയ കുഞ്ഞു പടത്തിലാണ് അജിത്ത് അഭിനയിച്ചിട്ടുള്ളത്. ആ സമയത്ത് വിജയ് ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്.
പ്രിയമാനവളെ, ബദ്രി പോലെയുള്ള സിനിമകൾ വിജയ് സൈഡിൽ റൊമാൻറിക് ഹീറോ ആയിട്ട് ചെയ്യുന്നുണ്ട്. അനിയത്തിപ്രാവിന്റെ തമിഴ് ചെയ്യുന്നുണ്ട്. വിജയ് ഒരു ചോക്ലേറ്റ് ഹീറോ ആയി ഇരിക്കുന്ന സമയത്ത് ആളുകൾക്ക് സെലിബ്രേറ്റ് ചെയ്യാൻ ഒരു മാസ് ഹീറോ, ഒരു ആക്ഷൻ ഹീറോ വേണം എന്ന സ്ഥലത്താണ് ദീന സിനിമ വരുന്നത്.
അതിൽ തല എന്നാണ് അജിത്തിനെ വിളിക്കുന്നത്. അതിൽ നിന്നും കിട്ടിയ പേരാണ് അജിത്തിന് പിന്നീട് തല എന്നത്. അവിടെ ഒരു പുതിയ സ്റ്റാർ ഉണ്ടാവുകയാണ്. അതിനു മുന്നേ അജിത്ത് വാലിയും അമരാവതിയും തുടങ്ങി ഒരുപാട് റോം കോം പടങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അവിടുന്ന് ഒക്കെ അജിത്തിന് ഒരു വലിയ സ്റ്റാർ പരിവേഷം കിട്ടുന്ന സിനിമ ദീനയാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമാണ് ധ്യാനിന്റെ പുതിയ ചിത്രം. ആദ്യമായി ധ്യാന്‍ ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രകൂടിയാണിത്.
Content Highlight: Dhyan sreenivasan about ajith kumar’s thala name