'അവർ മിസ്സിംഗ് ആണ്, ഇനി എവിടെ പോയി തപ്പും' എന്ന് മമ്മൂക്ക പറയുമ്പോൾ എനിക്ക് തോന്നിയത് എന്നെ പിടിച്ചോ എന്ന് പറയാനാണ്: ധ്രുവൻ
Film News
'അവർ മിസ്സിംഗ് ആണ്, ഇനി എവിടെ പോയി തപ്പും' എന്ന് മമ്മൂക്ക പറയുമ്പോൾ എനിക്ക് തോന്നിയത് എന്നെ പിടിച്ചോ എന്ന് പറയാനാണ്: ധ്രുവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th October 2023, 10:38 am

കണ്ണൂർ സ്‌ക്വാഡ് കണ്ടപ്പോൾ തിയേറ്ററിൽ തന്നെ കോരിത്തരിപ്പിച്ച രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ധ്രുവൻ. ചിത്രത്തിലെ വില്ലനായിട്ടാണ് ധ്രുവൻ അഭിനയിച്ചത്. ടിക്രി വില്ലേജിലെ ഫൈറ്റ് സീനിൽ മമ്മൂട്ടിയുടെ നിൽപ് കണ്ടാൽ യഥാർത്ഥ പൊലീസുകാരൻ ലാത്തിചാർജിന് നിൽക്കുന്നപോലെ തോന്നിയെന്നും ധ്രുവൻ പറഞ്ഞു.

ബസിൽ വെച്ചുള്ള സീനിൽ തന്നെ മമ്മൂട്ടിക്ക് കണ്ടിപിടിക്കാൻ കഴിയാതെ വന്നപ്പോൾ സങ്കടം തോന്നിയെന്നും അപ്പോൾ താനവിടെയുണ്ടെന്ന് പറയാൻ തോന്നിയെന്നും താരം പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്രുവൻ.

‘അത് ടിക്രി വില്ലേജിൽ ഉള്ള ഫൈറ്റ് ആണ്. ഇവർ നാലു പേര് വന്നിട്ട് ലൈൻ ആയിട്ടുള്ള നിൽപ്പുണ്ട്. അതിനുശേഷം റൈറ്റ് സൈഡിലേക്ക് മമ്മൂക്കയുടെ ഒരു നോട്ടമുണ്ട് , അത് ഭീകരമാണ്. അപ്പോൾ അത് പക്കാ പൊലിസുകാരൻ ലാത്തിച്ചാർജ് ചെയ്യാൻ വേണ്ടി നിൽക്കുന്നത് പോലെയാണ്. പിന്നെ എത്ര പേർ വന്നാലും ചാർജ് ചെയ്യാൻ റെഡിയായി നിൽക്കുന്ന പോലീസുകാരനെ അവിടെ കണ്ടു. അതൊരു രോമാഞ്ചിഫിക്കേഷനാണ്. ആ ലുക്ക് ഒരു രക്ഷയും ഇല്ലായിരുന്നു. അതിനുശേഷം അവനെ തൂക്കിയെടുത്ത് കൊണ്ടുപോകുന്ന സീനും ഭയങ്കര രസമാണ്.


പിന്നെ ഭയങ്കര ടച്ചിങ് ആയിട്ടുള്ള സീൻ ഏതെന്ന് വെച്ചാൽ ബസിൽ അന്വേഷിച്ചു വന്നിട്ട് ‘ബസിൽ ഇല്ല, ഇനി അവരെ എവിടെ പോയി തപ്പും’ എന്ന രംഗമാണ്. ‘അവർ മിസ്സിംഗ് ആണ്, ഇനി എവിടെ പോയി തപ്പും’ എന്ന് പറയുമ്പോൾ എനിക്ക് സ്വന്തം തോന്നിയത് എന്നെ പിടിച്ചോ എന്ന് പറയാനാണ്. ആ പറച്ചിൽ അത്രയും വേദനിപ്പിച്ചു.

ഇനി എവിടെ പോയി തപ്പാനാണ് , അവർ പോയി എന്ന് പറയുമ്പോൾ എന്നെ പിടിച്ചു എന്നുള്ള അവസ്ഥയായി. ഞാനാ ക്യാരക്ടർ ചെയ്തത് കൊണ്ട് എനിക്ക് ഫീൽ കിട്ടുന്നുണ്ട് അത് കാണുമ്പോൾ. എന്നെ പിടിക്കാൻ കഴിയാതെ വന്നപ്പോഴുള്ള ആ അവസ്ഥ കാണുമ്പോൾ മനസ്സിൽ ഭയങ്കര വിങ്ങലാണ് . അത് ഭയങ്കര രസമായിട്ടാണ് ചെയ്തത്.

ടാറ്റാ സുമോയുമായിട്ട് എത്രത്തോളം അറ്റാച്ച്ഡ് ആണ് എന്നത് നമുക്കവരുടെ ഓരോ നോട്ടത്തിലും മനസ്സിലാകും. അതിൽ അവസാനം മമ്മൂക്കയുടെ ചെറിയൊരു കണ്ണടക്കലും ശ്വാസം വിടലുമുണ്ട്. അത് കാണുമ്പോൾ നമുക്കറിയാം അദ്ദേഹം എത്രത്തോളം കണക്ടഡ് ആണ് സുമോയുമായിട്ടെന്ന്,’ ധ്രുവൻ പറഞ്ഞു.

 

 

Content Highlight: Dhruvan talks about the scenes that made him mesmerized in the theater when he saw the Kannur squad