|

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ധ്രുവ നച്ചത്തിരം തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വിക്രം നായകനായ ധ്രുവ നച്ചത്തിരം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് ഡേറ്റും ട്രെയ്‌ലറും പുറത്ത് വിട്ടു. സെപ്റ്റംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം. 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍. പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Content Highlight: Dhruva nachathirqam release date