ഹിസ് നെയിം ഈസ് ജോണ്‍; ധ്രുവ നച്ചത്തിരത്തിലെ പുതിയ പാട്ട്
Film News
ഹിസ് നെയിം ഈസ് ജോണ്‍; ധ്രുവ നച്ചത്തിരത്തിലെ പുതിയ പാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th July 2023, 12:24 pm

വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരത്തിലെ പുതിയ ഗാനം പുറത്ത്. ഹിസ് നെയിം ഈസ് ജോണ്‍ എന്ന പാട്ട് സോണി മ്യൂസിക് സൗത്തിലൂടെയാണ് റിലീസ് ചെയ്തത്. ഹാരിസ് ജയരാജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍. പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഒരു ടീസറും ഗാനവും മാത്രമാണ് ഇതിനുമുമ്പ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ നിര്‍മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് വഴിയാകും ചിത്രം വിതരണം ചെയ്യുക എന്നായിരുന്നു ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

Content Highlight: dhruva nachathiram his name is john song