Social Tracker
പേരില്‍ മാത്രമല്ല സാമ്യം സ്വഭാവത്തിലും, ചോദ്യം ചോദിച്ചാല്‍ ഉത്തരം നല്‍കാത്ത മോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ധ്രുവ്‌റാതിയുടെ പുതിയ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 09, 04:11 pm
Saturday, 9th March 2019, 9:41 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യപ്പെടുത്തി യൂട്യൂബറായ ധ്രുവ് റാതിയുടെ പുതിയ വീഡിയോ. ബ്രിട്ടനില്‍ ഒളിച്ച് കഴിയുന്ന നീരവ് മോദി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നു നീങ്ങുന്ന വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു. മോദിയുടെ മാധ്യമപ്പേടിയെ ഇതുമായി ബന്ധപ്പെടുത്തിയാണ് ധ്രുവ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പേരില്‍ മാത്രമല്ല ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിലും രണ്ട് മോദിമാരും ഒരു പോലെയാണെന്ന് ധ്രുവ്‌റാതി വീഡിയോയില്‍ കാണിക്കുന്നു. രാജ്ദീപ് സര്‍ദേശായിയും കരണ്‍ ഥാപ്പറുമടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നില്‍ക്കുന്ന മോദിയുടെ ദൃശ്യങ്ങളടക്കം ചേര്‍ത്താണ് വീഡിയോ.

ഇന്ന് ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫിന്റെ മുന്നില്‍പ്പെട്ട നീരവ് മോദി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് “നോ കമന്റ്‌സ്” എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.