ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡില്‍ ഇന്ത്യന്‍ യങ് ബാറ്റര്‍ ധ്രുവ് ജുറെലിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ടെസ്റ്റ് മത്സരത്തില്‍ താരത്തിന് കന്നി അരങ്ങേറ്റം കുറിക്കാന്‍ സാധിക്കുമെന്നാണ് സൂചന.
ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡില്‍ ഇന്ത്യന്‍ യങ് ബാറ്റര്‍ ധ്രുവ് ജുറെലിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ടെസ്റ്റ് മത്സരത്തില്‍ താരത്തിന് കന്നി അരങ്ങേറ്റം കുറിക്കാന്‍ സാധിക്കുമെന്നാണ് സൂചന.
ഇഷാന്‍ കിഷന്റെ അഭാവമാണ് താരത്തെ ടീമില്‍ എത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15 മത്സരങ്ങളില്‍ നിന്നും 46.47 എന്ന ശരാശരിയില്‍ 790 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 56.63 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഫസ്റ്റ് ക്ലാസില്‍ താരം തന്റെ പേരില്‍ കുറിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിലും ഈ 22 കാരന്‍ 69 റണ്‍സ് നേടിയിരുന്നു.
എന്നാല്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ടാണ് ചേതേശ്വര്‍ പൂജാര തന്റെ 2024 കലണ്ടര്‍ ഇയറിന് തുടക്കം കുറിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്തുകൊണ്ടാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റുകളില്‍ നിന്ന് 58 മത്സരത്തിലെ 426 ഇന്നിങ്സില്‍ നിന്നും 19,812 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിലെ 176 ഇന്നിങ്‌സുകളില്‍ നിന്ന് 7195 റണ്‍സാണ് താരം നേടിയത്.
ആദ്യ ടെസ്റ്റ് മത്സരം ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തെ ഡോക്ടര്‍ വൈ.എസ് രാജശേഖര റെഡ്ഡി എ.സി.എ- വി.ഡി.സി.എ ക്രിക്കറ്റ് അസോസിയേഷനിലും നടക്കും.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), ആവേഷ് ഖാന്‍.
Content Highlight: Dhruv Jurel in squad against England