ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം റാഞ്ചിയില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ധ്രൂവ് ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടം നടത്തി. ആറ് ഫോറുകളും നാല് സിക്സുമാണ് ജുറലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ധ്രൂവ് ജുറല്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 90 റണ്‍സിന് പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാമത്തെ താരമായാണ് ജുറല്‍ മാറിയത്. ഏറ്റവും കൂടുതല്‍ തവണ 90 പുറത്തായ ഇന്ത്യന്‍ വിക്കറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റിഷബ് പന്താണ്. ആറ് തവണയാണ് പന്ത് 90 റണ്‍സിന് പുറത്തായത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 90 റണ്‍സിന് പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍
(താരം, എത്ര തവണ 90 റണ്‍സിന് പുറത്തായി എന്നീ ക്രമത്തില്‍)
റിഷബ് പന്ത്-6
എം.എസ് ധോണി-5
ധ്രൂവ് ജുറല്‍-1
ദിനേശ് കാര്‍ത്തിക്-1
ഫാറൂഖ് എന്‍ജിനീയര്‍-1
ജുറലിന് പുറമെ യശ്വസി ജെയ്‌സ്വാള്‍ 117 പന്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്സുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഷോയിബ് ബഷീര്‍ നടത്തിയത്. 44 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 119 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.70 ആണ് താരത്തിന്റെ ഇക്കോണമി.
ബഷീറിന് പുറമേ ടോം ഹാര്‍ട്ലി മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Dhruv Jurel out 90 against England