| Tuesday, 13th June 2023, 9:02 pm

ഫഹദ് ഫാസിലിന്റെ ധൂമം ലിറിക്‌സ് വിഡിയോ സോങ് പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിന്റെ ലിറിക്‌സ് വിഡിയോ സോങ് പുറത്തിറങ്ങി. തീയേ ദാഹമോ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസായിരിക്കുന്നത്.   പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ധൂമം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  റോഷൻ മാത്യു, വിനീത്,അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററിൽ എത്തുക. കെ.ജി.എഫ്, കാന്താര,എന്നീ വമ്പൻ സുപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് “ധൂമം” തിയേറ്ററുകളിൽ എത്തിക്കുന്നത്.

പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ആർട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് -ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ -ജോസ്മോൻ ജോർജ്, ഡിജിറ്റൽ മാർക്കറ്റിങ് & സ്ട്രാറ്റജി- ഒബ്‌സ്ക്യുറ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത്. എന്നിവരാണ് മാറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ 23 ന് പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിൽ എത്തും.

Content highlights: Dhoomam movie lyrical video release

We use cookies to give you the best possible experience. Learn more