| Monday, 4th July 2022, 1:49 pm

'പറ്റുമെങ്കില്‍ കണ്ടുപിടിക്ക്'; മൊബൈല്‍ നമ്പര്‍ എഴുതിവെച്ച് ധൂം സ്‌റ്റൈല്‍ മോഷണം നടത്തി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുപനേശ്വര്‍: ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ ധൂം സ്‌റ്റൈല്‍ മോഷണം. ഒഡീഷയിലെ നബ്‌രംഗ്പൂര്‍ പൊലീസ് പരിധിയിലുള്ള സ്‌കൂളിലാണ് സംഭവം. ‘പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ’ എന്ന വാക്യവും ബോര്‍ഡില്‍ എഴുതിവെച്ചാണ് മോഷണ സംഘം സ്ഥലം വിട്ടത്. ബോര്‍ഡില്‍ ഏതാനും മൊബൈല്‍ നമ്പറുകളും സംഘം എഴുതിയിരുന്നു.

ജൂലൈ മൂന്നിന് നബ്‌രംഗ്പൂരിലുള്ള ഇന്ദ്രാവതി ഹൈസ്‌ക്കൂളിലായിരുന്നു സിനിമാ സ്‌റ്റൈല്‍ മോഷണം നടന്നത്. സ്‌കൂളില്‍ നിന്ന് കമ്പ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും സംഘം കവര്‍ന്നതായി സ്‌കൂള്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു.

‘ധൂം 4, ഞങ്ങള്‍ ഉടന്‍ മടങ്ങിയെത്തും’ എന്നായിരുന്നു സംഘം ബോര്‍ഡില്‍ എഴുതിയിരുന്നത്. ഹെഡ്മാസ്റ്ററുടെ റൂം തകര്‍ത്ത നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്, മുറിയില്‍ നിന്നും എല്ലാ ഉപകരണങ്ങളും മോഷണം പോയതായി പ്യൂണ്‍ പൊലീസിനെ അറിയിച്ചു. സ്‌കൂളിലെ പ്യൂണ്‍ ആണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് സ്‌കൂള്‍ അധികൃതരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

കേസില്‍ അന്വേഷണം തുടരുകയാണെന്ന് നബ്‌രംഗ്പൂര്‍ എസ്.ഐ എസ്. സുശ്രീ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സര്‍ബേശ്വര്‍ ബെഹെറ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Content Highlight: Dhoom style robbery at school in odisha, thieves challenges police saying catch me if you can

Latest Stories

We use cookies to give you the best possible experience. Learn more