മുംബൈ: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടമായിരുന്നു ഇന്നലെ വാംങ്കഡെയില്‍ നടന്നത്. മത്സരത്തില്‍ പൂനെ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് ലക്ഷ്യത്തിലെത്താതെ വീണുപോയിരുന്നു. എന്നാല്‍ ആ വീഴ്ചയായിരുന്നില്ല വീഴ്ച, മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയായിരുന്നു മത്സരത്തില്‍ യഥാര്‍ത്ഥമായി വീണത്.
Also read ഇതാണ് ഡെഡിക്കേഷന്‍; ഇതാണ് ടീം സ്പിരിറ്റ്; ഇത് രഹാനെ സ്‌പെഷ്യല്‍; വീഡിയോ
പൂനെ ഇന്നിങ്‌സിലെ പത്തൊമ്പതാം ഓവറിലെ അവസാന പന്തിലായിരുന്നു രോഹിത് പൂനെ ഡഗ്ഔട്ടിലേക്ക് പറന്നു വീണത്. മക്‌ലുഹാന്‍ എറിഞ്ഞ പന്ത് ധോണി ഉയര്‍ത്തിയടിക്കുകയായിരുന്നു. ധോണി ഉയര്‍ത്തി അടിച്ച പന്ത് താഴ്ന്നിറങ്ങുമ്പോള്‍ കൈയ്യിലൊതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രോഹിതിന് അടി തെറ്റിയത്.
പന്ത് ബൗണ്ടറി ലൈനില്‍ താഴ്ന്നിറങ്ങിയെങ്കിലും രോഹിതിന്റെ കൈയെത്തും ദൂരത്തായിരുന്നില്ല. പന്ത് പടിക്കാന്‍ രോഹിത് ഉയര്‍ന്ന് ചാടിയെങ്കിലും പന്തിനെക്കാള്‍ മുന്നേ താരം വീണ് പോവുകയായിരുന്നു. ബൗണ്ടറി ലൈനിന്റെ പുറത്ത് പൂണെ ടീമംഗങ്ങളുടെ അടുത്ത് വീണ രോഹിതിനെ എഴുന്നേല്‍പ്പിക്കാന്‍ പൂണെ ക്യപ്റ്റന്‍ സ്മിത്ത് തന്നെ വന്നു.
മത്സരത്തില്‍ പൂണെ 20റണ്‍സിനാണ് വിജയിച്ചത്. മുംബൈ നിരയില്‍ പാര്‍ത്ഥിവ് പട്ടേലിന്(52) മാത്രമേ തിളങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. ഇന്ന നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.